ബോക്സോഫീസിൽ കുതിപ്പ് തുടരുകയാണ് ഹോളിവുഡ് ചിത്രങ്ങളായ ബാർബിയും ഓപ്പൻഹെെമറും. അടുത്ത കാലത്തെ രണ്ടു കിടിലൽ ചലച്ചിത്രങ്ങൾ തലമുറ വ്യത്യാസമില്ലാതെ ഹിറ്റാണ്.
എന്നാൽ ആഗോള ബോക്സോഫീസ് കളക്ഷനിൽ ഗ്രേറ്റയുടെ ബാർബിയാണ് മുന്നിൽ നിൽക്കുന്നത്. ഇന്ത്യയിൽ ബാർബിയെക്കാൾ പ്രിയങ്കരമായിരിക്കുന്നത് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൻഹെെമറാണ്.

എന്താണ് രഹസ്യം. സയൻസിനോടുള്ള താത്പര്യമോ, അതോ കോമിക് ഫിക്ഷനോടുള്ള അകൽച്ചയോ എന്നാണ് ചർച്ച. പക്ഷെ ബാർബി അത്ര വ്യാപകമായി വിതരണത്തിന് എത്തിയില്ല എന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. വിനോദമാണ് ബാർബി നൽകുന്നത്. ഓപ്പൺഹൈമർ ശാസ്ത്രവും ചരിത്രവും.
റിലീസ് ചെയ്ത് ആദ്യ ആറ് ദിനങ്ങൾ കൊണ്ട് 67.85 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ഓപ്പൻഹെെമർ നേടിയത്. ആറാം ദിവസം മാത്രം 5.85 കോടി രൂപ ചിത്രം നേടിയെന്നാണ് കണക്കുകൾ. ബാർബി പക്ഷെ ഇന്ത്യയിൽ 23 കോടിയിൽ നിന്നും മെല്ലേ കുതിക്കാൻ തുടങ്ങുന്നേയുള്ളൂ.
പ്രേക്ഷകരുടെ ലോകത്തിൽ ബാർബി ഇരട്ടി ദൂരം മുന്നിൽ

500 മില്യൺ ഡോളറിലേയ്ക്ക് എത്തുകയാണ് ബാർബിയുടെ കളക്ഷൻ. ഓപ്പൻഹെെമറിന്റേത് 220 മില്യൺ ഡോളറാണ്. യു.എസ്, യു.കെ എന്നിവിടങ്ങൾ കഴിഞ്ഞാൽ ഇന്ത്യയാണ് ഓപ്പൻഹെെമറിന്റെ ഏറ്റവും വലിയ മാർക്കറ്റ്. 2023 ജൂലെെ 21-നാണ് ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയത്.
2020-ൽ പുറത്തിറങ്ങിയ ടെനെറ്റിനു ശേഷം നോളൻ ഒരുക്കുന്ന ചിത്രം കൂടിയാണ് ’ഓപ്പൻഹൈമർ’. ‘അണുബോംബിന്റെ പിതാവെ’ന്നറിയപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൻഹൈമറുടെ ജീവിതം പറയുകയാണ് ചിത്രത്തിലൂടെ. ഇൻ്റർസ്റ്റെല്ലാർ സയൻസ് ആരാധകരുടെ മനം കവർന്നിരുന്നു.
2005-ലെ പുലിറ്റ്സർ സമ്മാനത്തിന് അർഹമായ ‘അമേരിക്കൻ പ്രൊമിത്യൂസ്: ദി ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ. റോബർട്ട് ഓപ്പൺഹൈമർ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ടാം ലോകയുദ്ധവും അണുബോംബ് കണ്ടുപിടിച്ചതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കിലിയൻ മർഫിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എമിലി ബ്ലണ്ട്, റോബർട്ട് ഡൗണി ജൂനിയർ, മാറ്റ് ഡാമൺ, ഫ്ലോറൻസ് പഗ്, റാമി മാലെക്ക് തുടങ്ങിയവരും ചിത്രത്തിലുണ്ട്.


