നവീന സാംസ്കാരിക കലാ കേന്ദ്രം നല്‍കിവരുന്ന ഒ.വി വിജയന് സാഹിത്യ പുരസ്കാരം പി.എഫ് മാത്യൂസിന്റെ മുഴക്കം എന്ന കഥാസമാഹാരത്തിന്. പ്രൊഫ. എം. തോമസ് മാത്യു, ഇ.പി.രാജഗോപാലൻ, ചന്ദ്രമതി ടീച്ചർ എന്നിവര്‍ ജൂറി അംഗങ്ങളായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.
ജീവിതത്തിലെ അടിസ്ഥാനപ്രമേയങ്ങളെ അസാധാരണമായ ഭാഷാവേളകൾ കൊണ്ട് പുതുതായി കണ്ടെടുക്കുന്ന കഥകളാണ് പി.എഫ്. മാത്യൂസിന്റേതെന്ന് പുരസ്കാര സമിതി വിലയിരുത്തി.

വിചാരത്തിന്റെയും വികാരത്തിന്റെയും കലാത്മകമായ സംയലനം കൊണ്ട് ഈ കഥകൾ വിശേഷ പാഠങ്ങളായിത്തീർന്നിരിക്കുകയാണ്. ജീവിതത്തിന് വേറിട്ട നിർവ്വചനങ്ങൾ നൽകാനുള്ള ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഈ കഥകളിൽ വായിച്ചറിയാനാവുമെന്നും സമിതി ചൂണ്ടിക്കാട്ടി.


