65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് വീണ്ടും കിരീടം ചൂടി. 266 പോയിൻ്റുകൾ നേടിയാണ് മുന്നേറ്റം ആവർത്തിച്ചത്. തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.
ബഹുദൂരം മുന്നിൽ
28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലും നേടിയാണ് പാലക്കാട് കപ്പുയര്‍ത്തിയത്. 13 സ്വര്‍ണവും 12 വെള്ളിയും 20 വെങ്കലവുമായി 168 പോയന്റോടെ മലപ്പുറം രണ്ടാം സ്ഥാനം നേടി. കോഴിക്കോട് മൂന്നാം സ്ഥാനവും എറണാകുളം നാലാം സ്ഥാനവും സ്വന്തമാക്കി.
സ്‌കൂളുകളില്‍ 57 പോയന്റുമായി മലപ്പുറം കടകശ്ശേരി ഐഡിയല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്മാരായി. അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും 11 വെങ്കലവുമാണ് ഐഡിയലിലെ താരങ്ങള്‍ സ്വന്തമാക്കിയത്.
46 പോയന്റുമായി കോതമംഗലം മാര്‍ബേസില്‍ രണ്ടാമത്തെത്തി. മാര്‍ ബേസിലിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ഐഡിയല്‍ ഒന്നാമതെത്തിയത്.
സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയിലും ഷോട്ട് പുട്ടിലും കാസര്‍കോടിന്റെ കെ.സി.സര്‍വന്‍, സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ പാലക്കാടിന്റെ പി. അഭിറാം, സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കാസര്‍കോടിന്റെ അനുപ്രിയ, ജൂനിയര്‍ വിഭാഗം ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ കെ.കിരണ്‍, സീനിയര്‍ വിഭാഗം 800 മീറ്ററില്‍ പാലക്കാടിന്റെ ജെ.ബിജോയ് എന്നിവര്‍ മീറ്റ് റെക്കോഡിട്ടു.