2001 ലെ പാർലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടാവുന്ന ത്. ലോക്സഭയിൽ ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇവർ എം.പി മാര്‍ക്ക് നേരെ മഞ്ഞനിറത്തിലുള്ള സ്‌പ്രേ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ കൈവശം ടിയർ ഗ്യാസുണ്ടായിരുന്നുവെന്നാണ് വിവരം. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.
ടെലിവിഷൻ ഫൂട്ടേജിൽ അക്രമകാരികൾ മേശയിലേക്ക് ചാടുന്നതും കാണാം. അക്രമികൾ ‘താന ഷാഹി നഹി ചലേഗി’ (സ്വേച്ഛാധിപത്യം അംഗീകരിക്കില്ല) തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നുവെന്ന് സഭയ്ക്കുള്ളിൽ ഉണ്ടായിരുന്ന അംഗങ്ങൾ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തിൽ, രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു


