Friday, February 20, 2026

പെരുമ്പാവൂരിൽ നിന്ന് കാണാതായ രണ്ട് സ്കൂൾ വിദ്യാർഥിനികളെ പാലക്കാട് വെച്ച് കണ്ടെത്തി

പെരുമ്പാവൂരില്‍നിന്ന് കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പാലക്കാടുനിന്ന് കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ടുമുതല്‍ കാണാതായ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനികളായ രണ്ടുപേരെയും പാലക്കാട്ടാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് പെരുമ്പാവൂര്‍ പോലീസ് പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്.

പെരുമ്പാവൂരിനടുത്ത പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ വിദ്യാര്‍ഥിനികളെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. 14 വയസുകാരികളെയാണ് കാണാതായത്. ഇരുവരും സ്കൂൾ യൂണിഫോമിലാണ് പുറപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിക്കാണ് സ്കൂൾ വിട്ടത്. എന്നാൽ ഏറെ വൈകിയും കുട്ടികൾ വീട്ടിലെത്തിയില്ല

ഒരേ ക്ലാസില്‍ പഠിക്കുന്ന ഇരുവരും സ്‌കൂള്‍ വിട്ട് ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്താറുള്ളത്. തിങ്കളാഴ്ച വൈകിട്ട് പതിവുസമയം കഴിഞ്ഞിട്ടും പെണ്‍കുട്ടികള്‍ വീട്ടിലെത്തിയില്ല. തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടർന്നാണ് കുടുംബാംഗങ്ങള്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടില്‍നിന്ന് വഴക്കുപറഞ്ഞതിനാലാണ് ഇരുവരും വീട്ടില്‍ പോകാതിരുന്നതെന്നാണ് വിവരം. ഇതിനായി കൂട്ടുകാരിയെയും ഒപ്പംകൂട്ടിയതാണെന്നും പറയുന്നു. പാലക്കാട് ഇൻസ്റ്റഗ്രാം സുഹൃത്തിൻ്റെ വീട്ടിലേക്കാണ് ഇവർ പോയത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...