Monday, August 18, 2025

ശബരിമലയിൽ നെഞ്ചുവേദനയെ തുടർന്ന് തീർത്ഥാടകൻ മരിച്ചു, വാഹനാപകടത്തിൽ രണ്ട് മരണം

ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്. മൃതദേഹം പമ്പ ഗവണ്മെന്റ് ആശുപത്രിയിലാണ്. തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അപ്പാച്ചിമേട്ടിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശബരിമലയില്‍ ഇന്നും തിരക്ക് തുടരുകയാണ്. ഇന്ന് വൈകിട്ട് അഞ്ചുവരെ 66000ത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്. സന്നിധാനത്ത് നിന്നും അപ്പാച്ചിമേട് വരെ തീര്‍ത്ഥാടകരുടെ വരി നീളുകയാണ്. തിരക്ക് വര്‍ധിച്ചതോടെ പമ്പയില്‍നിന്നും തീര്‍ത്ഥാടകരെ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്.

വാഹന അപടകങ്ങളിൽ രണ്ട് മരണം

എരുമേലി / മുണ്ടക്കയം ∙ ശബരിമലപാതകളിൽ 3 വാഹന അപകടങ്ങളിൽ 2 മരണം. 23 പേർക്ക് പരുക്ക്. 2 പേരുടെ നില ഗുരുതരം.  കണ്ണിമല, കണമല, എരുത്വാപ്പുഴ ഇറക്കം എന്നിവിടങ്ങളിലാണ് അപകടങ്ങൾ. മുണ്ടക്കയം – എരുമേലി റോഡിൽ മഞ്ഞളരുവിക്കു സമീപം നിയന്ത്രണംവിട്ട സ്കൂട്ടർ തീർഥാടക വാഹനത്തിൽ ഇടിച്ച് മഞ്ഞളരുവി പാലയ്ക്കൽ ജോർജി (വർഗീസ്) ന്റെ മകൻ ജെഫിൻ (17), കൂടെ ഉണ്ടായിരുന്ന, വടക്കേൽ പരേതനായ തോമസിന്റെ മകൻ നോബിൾ (17) എന്നിവരാണു മരിച്ചത്.

കണമല അട്ടിവളവിൽ ലോഡുമായി ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി എതിരെ വന്ന തീർഥാടക ബസിലും കെഎസ്ആർടിസി ബസിലും ഇടിച്ചുകയറി 5 പേർക്ക് പരുക്കേറ്റു. ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്. എരുത്വാപ്പുഴ ഇറക്കത്തിൽ മിനി വാൻ നിയന്ത്രണംവിട്ട് തിട്ടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. ഈ അപകടത്തിൽ ആർക്കും പരുക്കില്ല.

ഇതിനിടെ സ്വാമിമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് 13 പേർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ ഒരാളെ മധുര മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കര – പുല്ലുമേട് റോഡിൽ‍ ശങ്കരഗിരി വളവിൽ ഇന്നലെ പുലർച്ചെയാണ് അപകടം സംഭവിച്ചത്. മധുരയിൽ നിന്ന് എത്തിയ തീർഥാടകസംഘമാണ് അപകടത്തിൽപെട്ടത്.

ഡ്രൈവർ ഉൾപ്പെടെ 26 പേരാണു വാഹനത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാരും ചെങ്കര പ്രദേശത്തെ ഡ്രൈവർമാരും ചേർന്നു രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.  ചെങ്കരയിലെ ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ നിന്നു മണികണ്ഠൻ എന്നയാളെ പരുക്കു ഗുരുതരമായതിനാൽ സ്വദേശമായ മധുരയിലേക്കു മാറ്റുകയായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....