അറബിക്കടലിൽ സൊമാലിയൻ തീരത്തിനടുത്ത് ചരക്കുകപ്പൽ കൊള്ളക്കാർ തട്ടിയെടുത്തു. കപ്പലിൽ 15 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് ആക്രമിക്കപ്പെട്ടത്.
സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് വ്യാഴാഴ്ച വെെകീട്ടാണ് കപ്പല്‍ റാഞ്ചിയത്. കൊള്ള സംഘത്തിൻ്റെ അധീനതയിലുള്ള കപ്പൽ നിരീക്ഷിക്കുന്നതിനായി ഇന്ത്യൻ നേവിയുടെ യുദ്ധ കപ്പൽ പുറപ്പെട്ടിട്ടുണ്ട്. ഐഎൻഎസ് ചെന്നൈയും മാരിടെെം പട്രോൾ എയർക്രാഫ്റ്റുമാണ് ദൌത്യത്തിലുള്ളത്.
പ്രദേശത്തെ മറ്റ് ഏജൻസികളുമൊത്ത് ഏകോപനത്തോടെ സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്നും നാവികസേന പ്രസ്താവനയിലൂടെ വ്യക്തമാക്കി. അറബിക്കടലിലൂടെയുള്ള വ്യാപാരത്തിന് മുഖ്യമായും സുരക്ഷ ഒരുക്കുന്നത് ഇന്ത്യൻ നേവിയാണ്.