ഹയർസെക്കൻഡറി സ്കൂൾ പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാർഥിനിയെ കടന്നുപിടിച്ച് മാനഭംഗം നടത്തിയ കേസിൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകന് ഏഴുവർഷം കഠിനതടവും അരലക്ഷംരൂപ പിഴയും.
മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ ഗണിതവിഭാഗം സീനിയർ അധ്യാപകനായ അഞ്ചുപുരയിൽ ലാലു(45)വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജ് എം. സുഹൈബ് ശിക്ഷിച്ചത്.
2023 ഫെബ്രുവരി 22-ന് ആണ് സംഭവം. ഇയാൾ മറ്റൊരു സ്കൂളിൽ പരീക്ഷയുടെ ഇൻവിജിലേറ്ററായി എത്തിയതായിരുന്നു. പ്രാക്ടിക്കലിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ചു. അപമാനിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് കേസ്. ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ശിവൻ ചോടോത്താണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.


