കാടെന്ന്
വിളിക്കാനൊന്നും കഴിയില്ല അന്നവളെ…
അത്രമേൽ
നിഗൂഢതകൾ ഒന്നുമില്ലാത്ത അതിസുന്ദരമായ ഒരു കൊച്ചുപച്ചപ്പ് നിറഞ്ഞൊരിടം…
അന്നാണ്
അതിനുള്ളിൽ കയറി പറ്റുന്നത്…
പിന്നെന്നാണ്… നീ ഇത്രയും ഘോരമായ ഒരു കാട്ടുപ്രദേശമായി തീർന്നത്…
അറിയില്ല…
എങ്കിലും ഒന്നറിയാം…
ആ
കൊടുംപച്ചപ്പിൽ നിന്നും
പുറത്തുകടക്കാൻ വഴികളേറെയുണ്ടായിട്ടും…
ഒരിക്കൽ
നിന്നിലുടലെടുത്ത…
എന്റെ ഏകാന്തതക്ക് കൂട്ടിരുന്ന… ആ കൊച്ചുപച്ചപ്പിന്റെ ഉറവിടം
തേടിയുള്ള യാത്രയിലാണിന്ന് ഞാൻ…
നിനക്ക് പോലും
ഓർമ്മയില്ലാത്ത ആ ഒരിടം തേടിയുള്ള യാത്ര…
ഒരിക്കലും
കണ്ടെത്താനാകില്ലെന്നറിഞ്ഞിട്ടും തുടരുന്ന യാത്ര…
ആ
യാത്രയിൽ
ആ ഘോരവനത്തിനുള്ളിൽ തനിച്ചാകുന്നു ഞാൻ…
ഇന്നലെ വരെ
കണ്ടതെല്ലാം അപരിചിതമാകുന്നു…
ഏക
ആശ്വാസമായി അതിനിടയിലും
എനിക്ക് വേണ്ടി മാത്രം ഇന്നും നിന്റെ
ആ കാട് പൂക്കാറുണ്ട്…
നിനക്ക് വേണ്ടി എന്റെ ഭ്രാന്തും…