Friday, February 20, 2026

കഥ, കവിത, ലേഖനം, യാത്രാവിവരണം, പഠനം - എന്തുമാകട്ടെ. നിങ്ങളുടെ രചനകൾ ഇവിടെ പ്രസിദ്ധീകരിക്കാം. publish@keralapost.online എന്ന ഈമെയിലിലേക്ക് നിങ്ങളുടെ രചന അയക്കുക. നിങ്ങളുടെ പേര്, ഫോട്ടോ, ഫോൺനമ്പർ, രചനയോടൊപ്പം വയ്ക്കേണ്ട ചിത്രങ്ങൾ എന്നിവകൂടി ഉൾക്കൊള്ളിക്കുക. 8075 440 976, 88485 37 837 എന്നീ നമ്പരുകളിൽ WhatsApp മുഖേനയും അയയ്ക്കാവുന്നതാണ്.

ഓർമ്മത്തുമ്പി

ഒരു പുലര്‍കാല സ്വപ്‌നത്തിന്റെ
സ്വര്‍ണ്ണ രഥത്തിലേറി നീ
വീണ്ടുമെന്‍ മനസ്സിന്റെ
മണി വാതില്‍ മറനീക്കി.
ആ രണ്ടു പൂത്തുമ്പികള്‍
തേന്‍ നുകര്‍ന്നുല്ലസിക്കുന്ന
ചിത്രമെന്നുള്ളിലുണരുമ്പോൾ
കുറ്റ ബോധത്താല്‍ കുനിയുന്നു
നിന്നെ ഞാനോര്‍ത്തില്ലല്ലൊ..

ചാക്കു നൂല്‍ കെട്ടിയ
കടലാസു സഞ്ചിയില്‍
ഇലത്താളുകളും
ഈര്‍ക്കിലി പേനയും
എന്റെ തോളിലിട്ടൊരു
കുഞ്ഞു പാത്രത്തില്‍
മണ്ണരിച്ചോറും തളി-
രിലക്കറിയുമായ്
നീ ഒരക്ഷയ പാത്രമായ്
അമ്മയായ് ത്യാഗ-
മായെന്നെ കാത്തിരിയ്ക്കും.

പിന്‍തിരിഞ്ഞെറിയുന്ന
വളപ്പൊട്ടു തേടവേ
കണ്ടാലുമെടുക്കാതെ
എനിക്ക് ചൂണ്ടിക്കാട്ടി
തോല്‍വിയുടെ സോമരസം
പകര്‍ന്നു നീ യാനന്ദിക്കും.

ഒരു നല്ല ബാല്യത്തിന്റെ
വര്‍ണ്ണ വളച്ചിന്തുകള്‍
നീയെനിക്കു തന്നു
തളിരിട്ട കൗമാരത്തിന്റെ
നിറമുള്ള മോഹങ്ങള്‍
ആരാനും വേണ്ടി നീ
വിവര്‍ണ്ണമാക്കി.

എവിടെയാണിന്ന് നീ
ആരാണു നീയിന്ന്
അറിയില്ല,തിരക്കിയില്ല
അറിയുന്നതൊന്നു മാത്രം
നിന്‍ മുഗ്ദ്ധ സ്‌നേഹവും
നറുനിലാവോലും  പുഞ്ചിരിയും…

Share post:

രചയിതാവിന്റെ മറ്റു രചനകൾ

മറ്റു രചനകൾ

Kerala Post News
Latest Articles

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...