Friday, February 20, 2026

എൽപി,യുപി അധ്യാപകർ, എസ് ഐ, സിവിൽ പൊലീസ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, അൻ്റൻഡൻ്റ് ഡിസംബറിൽ PSC വിജ്ഞാപനം

എൽ.പി., യു.പി. അധ്യാപക വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. ഡിസംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഇതോടൊപ്പം 35 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കും.

2024 ജനുവരി 31 വരെ അപേക്ഷിക്കാൻ സമയം നൽകും.

തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി LSGI വിജ്ഞാപനം 29 ന്

ബ്ലോക് പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറി തസ്തികകൾ സംയോജിപ്പിച്ചാണ് ഇത്തവണ വിജ്ഞാപനം വരിക. ബിരുദമാണ് അടിസ്ഥാന യോഗ്യത.

പൊലീസ് സിവിൽ ഓഫീസർ സ്ത്രീയും പുരുഷനും

സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, സിവിൽ പൊലീസ് ഓഫീസർ, വുമൺ പൊലീസ് ഓഫീസർ, ഓഫീസ് അറ്റൻ്റൻഡ്- സെക്രട്ടേറിയറ്റ്/ പിഎസ്.സി, തസ്തികകളിലേക്കും വിജ്ഞാപനം ഈ മാസം അവസാനം വരും. ഈ വർഷം പ്രയാപരിധി കഴിയുന്നവർക്ക് ഇത്രയും തസ്തികകളിലേക്ക് അവസരം ലഭിക്കും.

നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് എൽ.പി., യു.പി. അധ്യാപക വിജ്ഞാപനം വരുന്നത്.

സംസ്ഥാന അധ്യാപക യോഗ്യതാപരീക്ഷയ്ക്ക് (കെ-ടെറ്റ്) തത്തുല്യമായി കേന്ദ്ര അധ്യാപക യോഗ്യതാപരീക്ഷ (സി-ടെറ്റ്) അംഗീകരിക്കുന്നതിലെ സാങ്കേതികതടസ്സങ്ങൾ കാരണം എൽ.പി., യു.പി. അധ്യാപകരുടെയും വിവിധ ഭാഷാധ്യാപകരുടെയും (ഫുൾടൈം-പാർട്ട്‌ടൈം) വിജ്ഞാപനങ്ങൾ പി.എസ്.സി. മാറ്റിവെച്ചിരിക്കുകയായിരുന്നു.

ഈ മാസം വിജ്ഞാപനം വന്നില്ലെങ്കിൽ ഈ വർഷം പ്രായപരിധി പിന്നിടുന്നവർക്ക് അവസരം നഷ്ടപ്പെടുമായിരുന്നു. എൽ.പി., യു.പി. അധ്യാപകരുടേത്‌ ഉൾപ്പെടെ യോഗം അംഗീകരിച്ച 35 കാറ്റഗറികളിലേക്കുള്ള വിജ്ഞാപനം 30-ന് പ്രസിദ്ധീകരിക്കും. വാട്ടർ അതോറിറ്റിയിൽ എൽ.ഡി. ടൈപ്പിസ്റ്റ്, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ, റീഡർ, പട്ടികജാതി വികസനവകുപ്പിൽ നഴ്‌സറി സ്കൂൾ ടീച്ചർ, എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ്, എൽ.ഡി. ടൈപ്പിസ്റ്റ് തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റു പ്രധാന തസ്തികകൾ.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...