ആർപ്പൂക്കര:
രാജീവ് ജി കൾചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണക്കായ് ഏർപ്പെടുത്തിയിട്ടുള്ള മെരിറ്റ് അവാർഡ് ആർപ്പൂക്കര പഞ്ചായത്തിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവരുടെ മക്കളിൽ SSLC +2 full A+ നേടിയവർക്കും ICSE , CBSE സിലബസിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കൂടുതൽ നേടിയ വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡും മെമൊൻ്റോയും 28-6-2025 ന് കരിപ്പുത്തട്ട് ഇന്ദിരാഭവൻ ആഡിറ്റോറിയത്തിൽ വച്ച് മുൻ ആഭ്യന്തരമന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA നിർവ്വഹിച്ചു. പ്രസിഡണ്ട് ശ്രീ. എസ്. സുധാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീനാഥ് രഘു, ജോൺസൺ സി. ജോസഫ്, ജസ്റ്റിൻ ജോസഫ്, ദീപാ ജോസ്, കെ.ജെ. സെബാസ്റ്റ്യൻ, എസ് സി.കെ. തോമസ്, PC മനോജ് എന്നിവർ പ്രസംഗിച്ചു.

ഡോ. PR. ഞ്ജിത്ത് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. സൗമ്യ രാജ്, മണി സുരേഷ് കെ.എൻ, ബീനാ വിജയൻ, വർഗ്ഗീസ് മാതു, ജോമി ജെയിംസ്, സുദീപ് ദാസ്, അജീഷ് P ജേക്കബ്ബ്, ബെന്നി സ്കറിയ, വിഷ്ണു വിജയൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കോൺഗ്രസ്സ് പാർട്ടി ഭാരവാഹികൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

