സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീൻ വീണ്ടും തകരാറിലായതാണ് കാരണം. വെള്ളിയാഴ് രാവിലെ മുതൽ റേഷൻ വിതരണം പ്രതിസന്ധിയിലായി. OTP, യും കിട്ടുന്നില്ല.
രാവിലെ റേഷൻ വ്യാപാരികൾ കട തുറന്നത് മുതൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കഴിഞ്ഞ മാസം ഇതേ അവസ്ഥ ഉണ്ടായിരുന്നു.
കഴിഞ്ഞ കുറെ നാളായി നിലനിൽക്കുന്ന പ്രശ്‌നമാണിത്. ഇ പോസ് മെഷീന്റെ ക്ലൌഡ് മാറ്റിയിട്ടും ബാന്‍ഡ്‌വിത്ത് കൂട്ടിയിട്ടും നിരന്തരം പണിമുടക്കുകയാണ്. മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല.
നിലവിലെ സർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ എൻ.ഐ.സി ഏപ്രിലിൽ പൂർത്തിയാക്കിയിരുന്നു. എൻ.ഐ.സി ഹൈദരാബാദിന്റെ നിർദേശപ്രകാരമാണ് പ്രശ്നം പരിഹരിക്കാൻ ഡാറ്റാ മാറ്റിയത്. ഇതിനു ശേഷം സ്റ്റേറ്റ് ഐ.ടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിങ്ങും നടത്തി. പക്ഷെ ഇപ്പോഴും പ്രശ്നം തുടരുകയാണ്.
കുറ്റമറ്റ സാങ്കേതികത പക്ഷെ,
ഇ പോസ് എന്നാൽ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ. ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ഇ പോസ് മെഷീനുമായി ബന്ധിപ്പിച്ചാണ് റേഷൻ വിതരണം ചെയ്യുക. റേഷൻ കടയിലെത്തുന്ന ഉപഭോക്താവ് മെഷീനിൽ വിരലടയാളം നൽകുമ്പോൾ ആധാർ ഡേറ്റാബേസിൽ നിന്ന് അർഹമായ വിഹിതം സംബന്ധിച്ച വിവരം ലഭ്യമാകും. ഇതിന്റെ പ്രിന്റ്ഔട്ട് നൽകുന്നതിനൊപ്പം ഉപഭോക്താവിന്റെ മൊബൈൽ നമ്പറിൽ സന്ദേശവുമെത്തും. ഇന്റർനെറ്റ് കണക്‌ഷനുള്ള ചെറിയ മെഷീനുകളാണ് റേഷൻ കടകൾക്കായി സർക്കാർ വാങ്ങി നൽകിയത്.