Friday, February 20, 2026

ആരോഗ്യ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള നിയമന തട്ടിപ്പ് ആൾമാറാട്ടമെന്ന് പൊലീസ്

മെഡിക്കല്‍ ഓഫീസര്‍ നിയമന തട്ടിപ്പ് കേസിൽ ആരോ​ഗ്യമന്ത്രിയുടെ സ്റ്റാഫ് അം​ഗമായ അഖിൽ മാത്യുവിന്റെ പേരുപയോ​ഗിച്ച് മറ്റ് പ്രതികൾ ആൾമാറാട്ടം നടത്തിയെന്ന് പൊലീസ്.

കേസിൽ അഖിൽ മാത്യുവിന്റെ പേരിൽ മറ്റ് പ്രതികള്‍ ആൾമാറാട്ടം നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ട്. അഖില്‍ സജീവാണ് കേസിലെ ഒന്നാം പ്രതി. ലെനിന്‍ രാജ്, റയീസ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇവർ മൂവരും ചേർന്ന് ഹരിദാസിനെ വഞ്ചിച്ച് 1.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസിനെ കന്റോൺമെന്റ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...