ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. പഞ്ചസാര ഉപയോഗത്തിന് പകരമായി പലരും ഈന്തപ്പഴം തിരഞ്ഞെടുക്കുന്നു. ഈന്തപ്പഴം കഴിക്കുന്നത് എത്ര അളവു വരെ ആരോഗ്യകരമാണ് എന്നും അറിയണം. നേരായ സമയത്ത് ഭണവും കഴിച്ച് അമിതമായാൽ “ഈന്തപ്പഴം വിചാരിക്കുന്നത്ര ആരോഗ്യകരമല്ല,”
അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ സുധീർ കുമാർ പറയുന്നത്.
“ഈന്തപ്പഴം കലോറിയാൽ സമ്പന്നമാണ്. 100 ഗ്രാം ഈന്തപ്പഴം ഏകദേശം 280 കലോറി നൽകുന്നു. അതിനാൽ, നിങ്ങൾ ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെങ്കിൽ, ദയവായി ഈന്തപ്പഴം കഴിക്കുക; നല്ലതാണ്. അല്ലാത്തപക്ഷം, ഈന്തപ്പഴങ്ങൾ നിയന്ത്രിക്കയോ കുറയ്ക്കുകയോ ചെയ്യുന്നതാണ് നല്ലത്, ”
ഈന്തപ്പഴം ഇരുമ്പിൻ്റെ ആരോഗ്യകരമായ ഉറവിടമായിരിക്കെ തന്നെയാണ് ഇത്. കൂട്ടിച്ചേർത്തു.
ആരോഗ്യഗുണങ്ങൾ
- പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണംചെയ്യുന്നു. “ഈന്തപ്പഴത്തിലെ ഉയർന്ന അളവിലുള്ള നാരുകൾ, ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു, എന്നാൽ അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം,” ക്ലിനിക്കൽ ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു.
- ശുദ്ധീകരിച്ച പഞ്ചസാരക്ക് പകരമായി തിരഞ്ഞെടുക്കാവുന്ന ഒരു ആരോഗ്യകരമായ ബദലാണ് ഈന്തപ്പഴം.
- ഈന്തപ്പഴത്തിലെ പ്രകൃതിദത്ത പഞ്ചസാര, പെട്ടന്ന് തന്നെ ശരീരത്തിന് ഊർജം പ്രദാനം ചെയ്യാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഫലപ്രദമായ ഒരു ലഘുഭക്ഷണമായി തിരഞ്ഞെടുക്കാം.
- ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുകയും സെല്ലുലാർ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
- ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമായ ഈന്തപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
- ഈന്തപ്പഴത്തിലെ പൊട്ടാസ്യം ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു, ഇത് ഹൃദയത്തിന്റെ ക്ഷേമത്തെ പിന്തുണയ്ക്കുന്നു.
- ഈന്തപ്പഴത്തിലെ നാരുകൾ മലബന്ധം തടയാനും ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
“ഈന്തപ്പഴത്തിൽ കലോറി കൂടുതലാണെങ്കിലും, നിങ്ങൾ 100ഗ്രാം ഈന്തപ്പഴം ഒരുമിച്ച് കഴിക്കാൻ പോകുന്നില്ല, ദിവസവും 1-2 ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കില്ല,” ഗരിമ ഗോയൽ പറഞ്ഞു.
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മിതത്വം പാലിക്കുക: സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ കഴിക്കുന്നതിന്റെ അളവ് പരിമിതപ്പെടുത്തുക.
സമീകൃതാഹാരം: സമീകൃതാഹാരത്തിന്റെ ഭാഗമായി ഈന്തപ്പഴം ഉൾപ്പെടുത്തുക, വിവിധ ഭക്ഷണ സ്രോതസ്സുകളിൽ നിന്നുള്ള വൈവിധ്യമാർന്ന പോഷകങ്ങൾ ഉറപ്പാക്കുക.
രക്തത്തിലെ പഞ്ചസാരയുടെ നിരീക്ഷണം : പ്രമേഹമുള്ള വ്യക്തികൾ ഈന്തപ്പഴം കഴിക്കുമ്പോൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയും അതിനനുസരിച്ച് അളവ് ക്രമീകരിക്കുകയും ചെയ്യണം.
ജലാംശം : ഈന്തപ്പഴത്തിൽ സ്വാഭാവിക പഞ്ചസാരയുള്ളതിനാൽ, സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ദഹനത്തെ പിന്തുണയ്ക്കുന്നതിനും നന്നായി വെള്ളം കുടിക്കുക.
ദന്ത സംരക്ഷണം : വായിൽ പെട്ടന്ന് പറ്റിപ്പിടിക്കാൻ സാധ്യതയുള്ളതിനാൽ കഴിച്ച ശേഷം വായ നന്നായി വൃത്തിയാക്കുക.
നാരുകൾ കഴിക്കുക : ഈന്തപ്പഴം, ഫൈബറിന്റെ നല്ല ഉറവിടമാണെങ്കിലും, ദഹനസംബന്ധമായ ആരോഗ്യത്തിന് വിവിധ ഭക്ഷണങ്ങളിൽ നിന്നുള്ള നാരുകളുടെ മിശ്രിതം ഉറപ്പാക്കുക.
ഭാരം നിയന്ത്രണം : ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ കലോറി കൂടുതലുള്ള ഈന്തപ്പഴം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുക.
പോഷക വൈവിധ്യം : ഈന്തപ്പഴം പോഷകഗുണമുള്ളതാണെങ്കിലും അവയെ മാത്രം ആശ്രയിക്കരുത്. സമഗ്രമായ പോഷകാഹാരത്തിനായി വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.