അംബരചുംബികളായ കെട്ടിടങ്ങൾക്ക് മുകളിൽ കയറി ആകാശത്തോളം ഉയരത്തിൽ നിന്ന് അഭ്യാസങ്ങൾ കാണിച്ച് ലോകത്തെ ശ്വാസം മുട്ടിച്ച അൽഭുത മനുഷ്യൻ, ഫ്രഞ്ച് സാഹസികന്‍ റെമി ലൂസിഡി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. ഹോങ് കോങ്ങിലെ 68 നില കെട്ടിടത്തിൻ്റെ മുകളില്‍നിന്നായിരുന്നു വീഴ്ച.
daredevil എന്ന് വിളപ്പേരുള്ള റെമിയ്ക്ക് 30 വയസ്സായിരുന്നു. ട്രെഗുണ്ടര്‍ ടവര്‍ കോംപ്ലക്‌സിന്റെ മുകളില്‍നിന്ന് വീണതിനെ തുടര്‍ന്നാണ് മുപ്പതുകാരനായ റെമി മരിച്ചതെന്ന് സൌത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

കയറ്റത്തിനിടെ കുടുങ്ങിപ്പോയ റെമി സഹാത്തിനായി ചില്ലു ജാലകത്തിൽ തട്ടി അകത്തുള്ള സ്ത്രീയെ വിളിച്ചിരുന്നു. ഇതിനിടെ കാലുതെറ്റിയതാവാം അപകടം എന്നാണ് വാർത്ത.
നാല്‍പ്പതാമത്തെ നിലയിലുള്ള സുഹൃത്തിനെ കാണാന്‍ എത്തിയത് എന്നാണ് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനോട് പറഞ്ഞിരുന്നത്. സുരക്ഷാ ജീവനക്കാരന്‍ അവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടെ എലവേറ്ററിലൂടെ റെമി മുകളിലേക്ക് കയറി പോവുകയായിരുന്നു.
മുകളിലെ നിലയിലെത്തിയ റെമി, കെട്ടിടത്തിന്റെ പുറത്ത് കുടുങ്ങി. ഇതോടെ രക്ഷപ്പെടുന്നതിന് റെമി കെട്ടിടത്തിന്റെ ജനാലയില്‍ നിരവധി തവണ തട്ടിവിളിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഒരു ജോലിക്കാരി പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ അതിനിടെ കാല്‍വഴുതി സംഭവസ്ഥലത്തുനിന്ന് റെമിയുടെ ക്യാമറ പോലീസ് കണ്ടെടുത്തിട്ടുണ്ട്.


