സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ വിയോജിപ്പുമായി ട്രാൻസ്ജെൻഡർ നായിക റിയ ഇഷ. അവാർഡിന് പരിഗണിച്ച വർഷം ട്രാൻസ്ജെൻഡർ സിനിമകളുണ്ടായിരുന്നു. എന്നാല്‍ ആ സിനിമകളെ അവാർഡിൽ തഴഞ്ഞു.
ജൂറി എല്ലാ നോമിനേഷനുകളും കണ്ടില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സ്ത്രീകളെ പരിഗണിക്കരുതെന്നും അവാർഡ് പുനർ പരിശോധിക്കണമെന്നും റിയ ആവശ്യപ്പെട്ടു. നിയമപരമായി മുന്നോട്ട് പോകുമെന്നും റിയ ഇഷ അറിയിച്ചു.
ഈ വർഷത്തെ സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിൽ സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ശ്രുതി ശരണ്യത്തിനാണ്. ബി 32 മുതല്‍ 44 വരെ എന്ന സിനിമയിലൂടെയാണ് പുരസ്‌കാരം ലഭിച്ചത്. വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിത ചിത്രീകരണത്തിലൂടെ ലിംഗസ്വത്വം, ആണ്‍കോയ്മ എന്നിവയെ സംബന്ധിച്ച ശക്തമായ രാഷ്ട്രീയ പ്രസ്താവന മുന്നോട്ടുവെയ്ക്കുന്ന ചിത്രം അണിയിച്ചൊരുക്കിയതിനാണ് ശ്രുതി ശരണ്യത്തിന് പുരസ്‌കാരം ലഭിച്ചത്.
Riya Isha
The first transgender judge of a Lok Adalat, the first transgender college student in Malappuram, the first transgender student to take part in the University of Calicut C-zone fest, a member of Kerala State Human Rights Commission as well as Malappuram Justice Board and a participant of Kerala Fashion League


