കഥ, കവിത, ലേഖനം, യാത്രാവിവരണം, പഠനം - എന്തുമാകട്ടെ. നിങ്ങളുടെ രചനകൾ ഇവിടെ പ്രസിദ്ധീകരിക്കാം. publish@keralapost.online എന്ന ഈമെയിലിലേക്ക് നിങ്ങളുടെ രചന അയക്കുക. നിങ്ങളുടെ പേര്, ഫോട്ടോ, ഫോൺനമ്പർ, രചനയോടൊപ്പം വയ്ക്കേണ്ട ചിത്രങ്ങൾ എന്നിവകൂടി ഉൾക്കൊള്ളിക്കുക. 8075 440 976, 88485 37 837 എന്നീ നമ്പരുകളിൽ WhatsApp മുഖേനയും അയയ്ക്കാവുന്നതാണ്.

വാക്കുകൾ പിടയുന്ന താരകം

അവൾ പോയിമറഞ്ഞ കഥയെഴുതാൻ
പാകത്തിന് കട്ടിയുള്ള താളോ നിറമുള്ള
മഷിയോ കിട്ടിയില്ല.
പൂർത്തിയാക്കാതെ ബാക്കിവെച്ചുപോയ
നിറംമങ്ങിയ ഒരേടും,
വാക്കാവാൻ കൊതിച്ച് പാതിവഴിയിൽ
അലസിപ്പോയ ഒരിറ്റ് ദ്രവിച്ച തൂലികയും
നനവുണങ്ങിയ ഏതോ മിഴികൾക്കാത്ത്
മയക്കത്തിലാണ്.
ആ മഹാകാവ്യത്തിൻ്റെ അവസാന ഈരടി
ഇനിയും പൂർണ്ണമാവാനുണ്ട്;

അവളുടെ സമാഹാരം
അവൾക്കൊഴിച്ചുള്ളതിനെല്ലാം
അധ്യായങ്ങൾ കണ്ടെത്തി.
കൂർത്തമുനകൾക്കൊണ്ട് ആമുഖം കറുപ്പിച്ച്,
ഭയം മണക്കുന്ന മഷിപ്പാത്രം ഓരോ
അധ്യായങ്ങൾക്കും വീര്യമേകി.
ആ തലക്കെട്ടുകളുടെ ഏകാവകാശി
അച്ഛനായിരുന്നു.
ഓരോ അധ്യായവും പൂർത്തിയായെന്ന്
ഉറപ്പുവരുത്തിയത് ജ്യേഷ്ഠനും.
തൻ്റേതല്ലാത്ത അക്ഷരക്കെട്ടുകൾ
ഇടക്കെപ്പോഴോ ഒന്നിളകിയപ്പോൾ,
തിരുത്തലിൻ്റെ ചുവന്ന മഷിയുടെ ചതുക്കം
ഇപ്പോഴും അവളുടെ ചുളിവുകൾക്കിടയിലും
മങ്ങാതെ തെളിയുന്നു.
ഒരധ്യായം മാത്രം മാഞ്ഞുതുടങ്ങിയിരുന്നു.
അതിലധികം വരികളുണ്ടായിരുന്നില്ല.
വാക്കുകളേക്കാൾ മിടിപ്പുകൾക്കൊണ്ടെഴുതിയ
അമ്മയുടേതായിരുന്നുവത്.

അവളും ആ കഥയും, ഒപ്പം കാലവും വളർന്നു.
കൂടെ കഥാപാത്രങ്ങളും.
ആ കഥയിൽ കടന്നുകയറിയ ഓരോ
കഥാപാത്രവും, പിന്നിട്ട താളുകളിൽ
ഒരു വെട്ട് ഇട്ടുപോന്നു.
ചായംപൂശിയ അതിരുകളുടെ മറുപുറത്ത്
അവളിലെ കവിതയുടെ
ഛന്ദസ്സുമോഹിച്ചൊരു കാവ്യതീർത്ഥാടക
തംബുരുവിൻ്റെ സ്വരമിടറിയിരുന്നു.
ആ തംബുരുവിൻ്റെ ഈണം കോർത്ത്
അവൾ നെയ്ത കവിതക്ക് പക്ഷേ,
മുഖചിത്രമില്ലാതെ പ്രകാശനം
പൂർത്തിയായ അവളുടെ
സമാഹാരത്തിൽ ഇടമുണ്ടായിരുന്നില്ല;

ഒടുവിലെ താളുകൾ ഞെരിച്ചെഴുതിയ
ചൂടും വിയർപ്പും താങ്ങി
അവൾ നൊന്തുപെറ്റു;
ഒരു കിരണം.
തൻ്റെവരികൾ വിരിയുന്ന പൂന്തോപ്പിലെ
സൂര്യകാന്തിക്ക് തലയുയർത്താൻ
എന്ന മുഖവുരയോടെ.

അവൾ താണ്ടിയ ദൂരമൊപ്പിയ മഷിയുടെ
ഗന്ധമിന്നും ഇടറുന്ന ചുവടുകൾക്കിടയിൽ
അലയടിക്കുന്നു,
ആ വീഥിയിൽ പൂക്കളും സുഗന്ധവും
ചേർന്നൊരു കാവ്യം തീർക്കുന്നു.

Share post:

രചയിതാവിന്റെ മറ്റു രചനകൾ

മറ്റു രചനകൾ

Kerala Post News
Latest Articles

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...