Friday, February 20, 2026

കെ. ജെ ജോയ് വിട വാങ്ങിയിട്ടും മലയാളിക്ക് മറക്കാനാവാത്ത ഗാനങ്ങൾ ഇവയൊക്കെയാണ്

അന്തരിച്ച സംഗീത സംവിധായകൻ കെ.ജെ. ജോയിയുടെ ഗാനങ്ങൾ മിക്കതും മലയാളികൾ നെഞ്ചേറ്റിയവയാണ്.

മലയാളി സിനിമാ ഗാന ചരിത്രത്തിൽ  എഴുപതുകളെയും എൺപതുകളെയും ഇളക്കി മറിച്ച ഗായകനാണ് കെ.ജെ. ജോയ്


1975 ൽ ലൗലെറ്റർ എന്ന സിനിമയിലൂടെ സംഗീത സംവിധാന രംഗത്തെത്തി.  രണ്ടാമായ ചിത്രമായ ചന്ദനച്ചോലയിലൂടെ മലയാളികളുടെ ഹൃദയം കവരുകയായിരുന്നു.

ചന്ദനച്ചോലയിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റായി. പിന്നീട് ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാർ , ശ്രീകുമാരൻ തമ്പി , യൂസുഫലി കേച്ചേരി,പൂവ്വച്ചൽ ഖാദർ , പാപ്പനംകോട് ലക്ഷ്മണൻ , മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവരുടെ രചനകളിൽ കെ.ജെ. ജോയ് അത്യപൂർവ്വ ഗാനങ്ങളാണ് സമ്മാനിച്ചത്.


മകരവിളക്കേ മകരവിളക്കേ എന്ന ഗാനത്തിന്റെ പശ്ചാത്തലം ശബരിമല മകര ജ്യോതിയായിരുന്നു. മകരവിളക്കിന് തൊട്ടാണ് അദ്ദേഹം വിട വാങ്ങുന്നത്.

ഗാനങ്ങളിൽ കേട്ടിരിക്കേണ്ടവ.
പാട്ട്, സിനിമ, വർഷം, രചയിതാവ്, ഗായകർ ക്രമത്തിൽ

  1. ബിന്ദൂ നിയാനന്ദ ബിന്ദു വോ – ചന്ദനച്ചോല – 1975 – ഡോ: ബാലകൃഷ്ണൻ – സുശീല
  2. ഹൃദയം മറന്നൂ നാണയ തുട്ടിന്റെ – ചന്ദനച്ചോല – 1975 – മുപ്പത്തു രാമചന്ദ്രൻ – യേശുദാസ്
  3. ഭൂമിയിൽ സ്വർഗ്ഗം പണിതുയർത്തീടും –
    ഇവനെന്റെ പ്രിയപുത്രൻ – 1977 – മങ്കൊമ്പ് ഗോപാലകൃഷ്ണൻ- യേശുദാസ് & സുശീല
  4. ഈ ജീവിതമൊരു പാരാവാരം യേശുദാസ് – do –
  5. രാജമല്ലി പൂവിരിക്കും സുശീല -do-
  6. ആരാരോ ആരിരാരോ – ആരാധന – 1977 – ബിച്ചു തിരുമല – യേശുദാസ് & ജാനകി
  7. താളം താളത്തിൽ താളമിടും -do-
  8. നീലയമുനേ സ്നേഹ യമുനേ – സ്നേഹ യമുന – 1977 – യൂസുഫലി കേച്ചേരി – KC വർഗീസ്
  9. ആഴിത്തിരമാലകൾ – മുക്കുവനെ സ്നേഹിച്ച ഭൂതം – 1978 – അൻവർ സുബൈർ – വാണിജയറാം & ഇടവാ ബഷീർ
  10. മറഞ്ഞിരുന്നാലും മനസ്സിന്റെ – സായൂജ്യം – 1978 – യൂസുഫലി കേച്ചേരി – യേശുദാസ് / വാണിജയറാം
  11. കാലിത്തൊഴുത്തിൽ -do- സുശീല & കോറസ്
  12. ഇണക്കമോ പിണക്കമോ – ലിസ – 1978 – വിജയൻ – യേശുദാസ്
  13. ഓ നീയെന്റെ ജീവനിൽ ഉണരുന്ന – മദാലസ – 1978 – യൂസുഫലി കേച്ചേരി – യേശുദാസ്
  14. എൻ സ്വരം പൂവിടും – അനുപല്ലവി – 1979 – ബിച്ചു തിരുമല – യേശുദാസ്
  15. ഒരേ രാഗ പല്ലവി നമ്മൾ -do-
  16. നവമീ ചന്ദ്രികയിൽ -do- സുശീല
  17. കുങ്കുമസന്ധ്യകളോ – സർപ്പം – 1979 – ബിച്ചു തിരുമല – യേശുദാസ്
  18. സ്വർണ്ണ മീനിന്റെ ചേലൊത്ത -do- യേശുദാസ് , SPB, സുശീല & വാണിജയറാം
  19. ഏഴാം മാളിക മേലെ – do- യേശുദാസ് & വാണിജയറാം
  20. എവിടെയോ കളഞ്ഞു പോയ കൗമാരം– ശക്തി – 1980 – ബിച്ചു തിരുമല – യേശുദാസ്
  21. സ്വപ്നങ്ങൾക്കർത്ഥങ്ങൾ – ഓർമ്മകളെ വിടതരൂ – 1980 – ഡോ: പവിത്രൻ – യേശുദാസ് & കോറസ്
  22. കസ്തൂരിമാൻ മിഴി – മനുഷ്യമൃഗം – 1980 – പാപ്പനംകോട് ലക്ഷമണൻ – യേശുദാസ് & കോറസ്
  23. അജന്താ ശില്പങ്ങളിൽ – -do-
    24 . ലാവണ്യ ദേവതയല്ലേ – കരിമ്പൂച്ച – 1981 – പൂവ്വച്ചൽ ഖാദർ – യേശുദാസ്
  24. അക്കരെയിക്കരെനിന്നാലെങ്ങിനെ – ഇതാ ഒരു തീരം – 1979 – യൂസുഫലി കേച്ചേരി – യേശുദാസ്

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...