
താരലോകത്തെ ബന്ധങ്ങളുടെ നിഷ്ഫലത തുറന്നടിച്ച് മുൻകാല നായിക ശാന്തി പ്രിയ. വിവാഹശേഷം അഭിനയരംഗം വിട്ട നടി ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് ശ്രമിച്ചപ്പോ പ്രിയപ്പെട്ട സുഹൃത്തിൽ നിന്നും നേരിട്ട അനുഭവമാണ് ബോളിവുഡ് നായിക വിവരിക്കുന്നത്. വിവാഹ ശേഷം തിരിച്ചു വരവിന് ശ്രമിച്ചപ്പോൾ നടൻ അക്ഷയ്കുമാറിൽ നിന്നും നിശ്ശബ്ദതയും നിരുത്സാഹപ്പെടുത്തുന്ന വാക്കുകളുമാണ് ലഭിച്ചത്.
സൂപ്പർതാരമായ അക്ഷയ് കുമാറിൻ്റെ ആദ്യനായിക കൂടിയാണ് അവർ. 1991-ൽ പുറത്തിറങ്ങിയ സൗഗന്ധ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. മുപ്പതോളം ചിത്രങ്ങളിൽ ശാന്തിപ്രിയ ശ്രദ്ധ നേടിയിരുന്നു. അക്ഷയ് കുമാർ വളർച്ചയ്ക്കായി അവരെ ആശ്രയിക്കയും ചെയ്തു.

അടുത്തിടെ ഹോളിഡേ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ശാന്തിപ്രിയ അനുഭവം തുറന്നു പറഞ്ഞത്. അഭിനയത്തിലേക്ക് മടങ്ങിവരാനായി ചാൻസ് ചോദിച്ച് അക്ഷയ് കുമാറിന് നിരവധി തവണ മെസേജ് അയച്ചിരുന്നു. മറുപടി ലഭിച്ചില്ല. അക്ഷയ് കുമാറിനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അമ്മയെ അത് വേദനിപ്പിച്ചു. മെസേജ് അയയ്ക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. അത് അനുഭവം ഹൃദയഭേദകമായിരുന്നു. സിനിമാ മേഖലയിൽ പ്രതീക്ഷവെയ്ക്കേണ്ടെന്ന് മനസിലായെന്നും ശാന്തിപ്രിയ പറഞ്ഞു.
നേരിൽ കണ്ടുമുട്ടി, പക്ഷെ പ്രതികരണം …..

“ഹോളിഡേ സിനിമയുടെ സെറ്റിൽവെച്ചുകണ്ടത് ആ പഴയ അക്ഷയെ തന്നെയായിരുന്നു. അദ്ദേഹമെന്നോട് വിശേഷങ്ങൾ തിരക്കി. എന്റെ മക്കളെക്കുറിച്ചന്വേഷിച്ചു. തന്റെ ആദ്യനായികയാണെന്നുപറഞ്ഞ് നടി സോനാക്ഷി സിൻഹയ്ക്ക് എന്നെ പരിചയപ്പെടുത്തി. ഞാൻ സിനിമയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ നിനക്ക് ഒരു മാറ്റവുമില്ലെന്നും എന്നാൽ നായികയാവാൻ പറ്റില്ലെന്നുമാണ് അക്ഷയ് കുമാർ പറഞ്ഞത്. നിങ്ങൾക്ക് ഇപ്പോഴും നായകനായി തുടരാൻ കഴിയുന്നുണ്ടെങ്കിൽ എനിക്ക് എന്തുകൊണ്ട് നായികയായിക്കൂടാ എന്ന് ഞാൻ തിരിച്ചുചോദിച്ചു. വിവാഹത്തിന് മുമ്പ് പരിഗണിച്ച പോലെ ആയിരിക്കില്ല അതിന് ശേഷം ഒരു നടിയെ സിനിമാമേഖല പരിഗണിക്കുകയെന്നാണ് ഇതിനോട് അക്ഷയ് പ്രതികരിച്ചത്.” ശാന്തിപ്രിയ വ്യക്തമാക്കി.
സിനിമ പഠിച്ചു വരുന്ന കാലത്ത് നായക സ്ഥാനം നൽകി
തെന്നിന്ത്യൻ ചിത്രങ്ങളിൽ ശ്രമിച്ചുകൂടേ എന്ന് അക്ഷയ് കുമാർ ചോദിച്ചതായും ശാന്തിപ്രിയ പറഞ്ഞു. എന്നാൽ മക്കൾ മുംബൈയിലായതുകൊണ്ടാണ് ബോളിവുഡിൽ ശ്രമിക്കുന്നതെന്ന് താൻ മറുപടി പറയുകയാണ് ചെയ്തത്. ഒരു ദിവസം അദ്ദേഹത്തിന്റെ സെക്രട്ടറി തന്നെ ബന്ധപ്പെട്ടു. ഒരു സിനിമയ്ക്ക് വേണ്ടി ചിത്രങ്ങൾ അയച്ചുകൊടുക്കാൻ പറഞ്ഞു. അപ്പോൾ തന്നെ ഫോട്ടോ അയച്ചു. എന്നാൽ പിന്നെ അവരുടെ വിവരമൊന്നുമുണ്ടായില്ല.
നിരവധി തവണ അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫോൺ എടുക്കുകയോ സന്ദേശത്തിന് മറുപടി നൽകാനോ നടൻ തയാറായില്ല. മെസേജുകളെല്ലാം എല്ലാം നടൻ കാണുന്നുണ്ടായിരുന്നു. ഒന്നുമല്ലാതിരുന്ന സമയത്ത് പഠിച്ച് വരുമ്പോൾ താനായിരുന്നു അക്ഷയ് കുമാറിനെ തന്റെ നായകനാക്കാൻ സമ്മതിച്ചത്. ഇന്ന് സഹായിക്കാനുള്ള അവസരം വന്നപ്പോൾ തന്നെ അവഗണിച്ചു



