കോണ്‍ഗ്രസ് മുന്‍ അധ്യക്ഷസോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്നാണ് ഇത്. ശനിയാഴ്ച വൈകിട്ടോടെയാണ് ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്.
സോണിയ ഗാന്ധിയ്ക്ക് കുറച്ചുകാലമായി ശ്വാസകോശ അണുബാധയുണ്ടായിരുന്നു. പതിവ് പരിശോധനയുടെ ഭാഗമായാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.
ജനുവരിയിലും മാർച്ചിലും ഇവർ ആശുപത്രി ചികിത്സ തേടിയിരുന്നു. എങ്കിലും കഴിഞ്ഞ ദിവസം മുംബെയിൽ നടന്ന ഇന്ത്യ മുന്നണി സമ്മേളനത്തിൽ സോണിയ എത്തിയിരുന്നു. ഇതോടെ ക്ഷീണിതയായി. തുടർന്നാണ് ആശുപത്രി ചികിത്സ തേടിയത്.


