അവള്‍ മാറിപ്പോയി
എന്ന് അവനൊരിക്കലും പറയാറില്ല…
അയാള്‍ക്ക് പകരമായി
ആരെയെങ്കിലും കിട്ടിയിട്ടുണ്ടാവും…
അവള്‍ക്ക്…
പണ്ടേ അയാള്‍ അങ്ങനല്ലേ…
പകരക്കാരെ ചൊല്ലി
അയാളൊരിക്കലും തര്‍ക്കിച്ചിട്ടില്ലല്ലോ…
ഈ കഥ എന്നില്‍തുടങ്ങി
നിന്നില്‍ അവസാനിക്കട്ടെ…
പുതിയ തലമുറ
ഈ കഥ വായിക്കാതിരിക്കട്ടെ.
കാരണം
സ്‌നേഹം വിലയ്ക്കുവാങ്ങലോ
പിടിച്ചുവാങ്ങലോ അല്ലെന്ന്
അവരറിയട്ടെ.
ഈ കഥ
അയാളിലും
അവളിലും
അവസാനിക്കട്ടെ.