ചില സൗഹൃദങ്ങളും ചില സ്നേഹങ്ങളുമാണ് എഴുതാൻ കാരണം, പിന്നെ എഴുത്ത് അതൊരു രോഗമാണ് എഴുതിയാൽ മാത്രം ശമനം കിട്ടുന്ന ഒരു രോഗം. ഓർമ്മകളെ നഷ്ട പ്രണയങ്ങളെ, യാത്രകളെ മനുഷ്യരെ, മനുഷ്യന്റെ ഇല്ലായ്മകളെ ഒക്കെ പറ്റിയും എഴുതി ചിലപ്പോൾ ബോറടിപ്പിക്കാറുണ്ട് എങ്കിലും. ഇന്ന് ഇത് എഴുതാതിരിക്കാൻ ആവില്ല സന്തോഷങ്ങളും പൊട്ടിച്ചിരികളും മാത്രമല്ലല്ലോ നമ്മുടെയൊക്കെ ജീവിതത്തെ നിർണയിക്കുന്നത്, അവനവൻറെ നിറങ്ങൾക്കപ്പുറത്ത് നിൽക്കുന്ന ജീവിതത്തെ കൂടി കാണുമ്പോൾ മാത്രമേ നമ്മൾ പൂർണ്ണതയിൽ എത്തുകയുള്ളൂ. ജീവിതം ഒറ്റപ്പെട്ട ഒരു തുരുത്ത് ആവുന്ന കാലത്ത് മനുഷ്യന്റെ അഹങ്കാരത്തിനും തലക്കനുള്ള മറുമരുന്ന് കൂടിയാണ് ചില കഥകളും, ചില കഥാപാത്രങ്ങളും.. ഇതൊരു കഥ മാത്രമാണ് കഥ മാത്രമായി നിങ്ങൾ വിചാരിക്കുക..ICMR ന്റെ കണക്കനുസരിച്ച് ഒരു ലക്ഷത്തിൽ 135 പേർ ക്യാൻസർ പേഷ്യൻസ് ആണ്.. എന്നാൽ ചില പഠനങ്ങളുടെ വിചാരം അനുസരിച്ച് കേരളത്തിലെ ഒരു വാർഡിൽ 12ൽ അധികം കാൻസർ പേഷ്യൻസ് ഉണ്ട് എന്നാണ്…
ക്യാൻസർ കെയർ സെൻററിലെ എൻറെയും പ്രിയപ്പെട്ട സതീഷിന്റെയും ചില സംസാരങ്ങൾക്കിടയിൽ പെട്ടെന്ന് കയറി വരുന്ന രണ്ടു പേർ ഒരു അമ്മയും,ഒരു കറുത്ത ഷാൾ ഇട്ട് തലമൂടിയ ഒരു പെൺകുട്ടിയും..
ഇരിക്കൂ അവർ രണ്ടുപേരും ഇരുന്നു
അൽപ്പം മാറി ഞാനും.
അവർ ആർസിസിയിലെ റേഡിയേഷൻ കഴിഞ്ഞ് വരികയാണ്. ഇനി അവിടെ നിൽക്കേണ്ട കോട്ടയത്ത് ക്യാൻസർ സെൻററിൽ പോയി അവരുടെ ഡേറ്റ് എടുത്ത് കിടന്നോളൂ എന്നാണ് ഡോക്ടർ പറഞ്ഞത്.. ഇത്രയും പറഞ്ഞ് ആ പ്രായമായ സ്ത്രീ നിർത്തുമ്പോൾ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നതായി ഞാൻ ശ്രദ്ധിച്ചു. ആ പെൺകുട്ടി ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. ഒപ്പിടുമ്പോൾ ആ പെൺകുട്ടി പിന്നെയും പിന്നെയും പിന്നെയും നോക്കി.. അമ്മ ഒപ്പിട്ട് കൈമാറുമ്പോഴും എന്നെ സൂക്ഷിച്ചു നോക്കുന്നതായി എനിക്ക് തോന്നി. കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പും, മുടിയുടെ മുടിയൊക്കെ കൊഴിഞ്ഞു പോയതുമാകാം ആ പെൺകുട്ടി ആരാണെന്ന് എനിക്ക് മനസ്സിലാകുന്നില്ലായിരുന്നു. എങ്കിലും എന്നെ നോക്കിക്കൊണ്ടേയിരുന്നു..
ഗ്രേസി ചേച്ചി ഇല്ലാത്ത ദിവസം ചില ഞായറാഴ്ചകളിൽ ഞാനും സതീഷും ക്യാൻസർ സെൻററിൽ സഹായികളാണ്. ആ പെൺകുട്ടിയെയും അവരുടെ പെട്ടിയും സാധനങ്ങളുമായി എല്ലാം എടുത്ത് മുകളിലത്തെ ക്യാൻസർ ഡോർമെറ്ററി റൂമിലേക്ക് ഞങ്ങൾ പോയി 12 പേർ പേഷ്യൻസും അവരുടടെ കൂട്ടു കിടക്കുന്ന ഡോർമെറ്ററിയാണ്. അവിടെ എല്ലാവരും ഒരുപോലെയാണ്. ഞങ്ങളെല്ലാം പേഷ്യൻസ് ഞങ്ങൾ എല്ലാം ക്യാൻസർ പേഷ്യൻസ് എന്നുള്ള കൂട്ടി എല്ലാവരും ഒരേ രോഗമുള്ളവർ. അവിടെ ഒരിക്കലും എനിക്ക് അവരുടെ മുഖത്ത് സങ്കടം കാണാൻ കഴിഞ്ഞിട്ടില്ല..
ഞാൻ എപ്പോഴും ഓർക്കാറുണ്ട് ജീവിതത്തിൽ ഒരിക്കലെങ്കിലും മനുഷ്യനെ കാൻസർ വന്ന പൂർണ ഭേദം ആകണമെന്ന് കാരണം ജീവിതം മറ്റൊരു രീതിയിൽ നോക്കി കാണാനുള്ള ആളുകളുടെ നിലയിലേക്ക് മാറ്റം വരും, ക്യാൻസർ ഓരോ മനുഷ്യനെയും കൂടുതൽ നല്ലവരാക്കും. നന്മനിറഞ്ഞ ഒരു ലോകം സൃഷ്ടിക്കാൻ അത് ഉപകരിക്കുമെന്ന് എനിക്ക് തോന്നുന്നു.. അവരുടെ കട്ടിൽ അവരെ ഇരുത്തി അവിടുത്തെ കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കി ഞാൻ തിരിച്ചു പോരുന്നു. താഴെ സ്റ്റെയർകെയ്സ് ഇറങ്ങുമ്പോൾ എന്റെ എൻറെ പിന്നിൽ നിന്നും ആ സ്ത്രീയെന്നു എന്നെ വിളിച്ചു.. ആ പെൺകുട്ടി ആരാണെന്ന് ആശങ്ക അപ്പോൾ എൻറെ ഉള്ളിൽ ഉണ്ടായിരുന്നു..
ഇറങ്ങുന്നതിന് മുമ്പ് ആ പ്രായമായ സ്ത്രീ, ഒന്ന് നിൽക്കൂ ശ്രീനാഥ് അല്ലെ, എന്ന് എന്നോട്ച്ചു ചോദിച്ചു. മാറിപ്പോയെങ്കിൽ ക്ഷമിക്കുക എന്നോട് അവൾ ചോദിക്കാൻ പറഞ്ഞതാണ്…
ഞാൻ ചോദിച്ചു എന്താണ് കുട്ടിയുടെ പേര്..
സുമിത്ര,
സുമിത്ര… സുമിത്ര മുഴുവൻ പേര് എന്താണ്
സുമിത്രാ മുരളീധരൻ ..
എൻറെ പ്രിയപ്പെട്ട സുഹൃത്താണ് അല്പം മുമ്പ് കണ്തടങ്ങളിലെ കറുപ്പുകളെ ഒളിപ്പിച്ചുവെക്കാൻ ശ്രമിച്ച എൻറെ കൂടെ നടന്നു വന്നത്. ദൈവമേ, എന്തൊരു വിധിയാണ്. എൻറെ പ്രിയപ്പെട്ട സുഹൃത്ത് എൻറെ സുമിത്ര മുരളീധരനാണ്.. ഒരുകാലത്ത് നിറങ്ങളെയെല്ലാം കളറാക്കിയ, ജീവിതം ആഘോഷമാക്കാൻ കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവൾ. യൂണിവേഴ്സിറ്റി കോളേജിൽ 11 വർഷങ്ങൾക്കപ്പുറം കൂട്ടുകാരൻ തിരിച്ചറിയാതെ പോയി..
ഡിഗ്രിക്ക് സെക്കൻഡ് ലാംഗ്വേജ് മലയാളം ആക്കാൻ നിർബന്ധിച്ച.. എന്നിലെ മുറിയെഴുത്തുകാരനെ പ്രോത്സാഹിപ്പിച്ച, പ്രിയപ്പെട്ട കൂട്ടുകാരി.. നിന്റെ സൗഹൃദത്തിൻറെ തണലിൽ എത്ര കാലം..
മറക്കാനാവാത്ത ഹംപിയാത്ര യാത്രയിൽ ഒരുമിച്ചിരുന്ന് ആ ബസ് യാത്രക്കിടയിൽ നമ്മൾ പറഞ്ഞ കഥകൾ, നമ്മുടെ ജീവിതങ്ങൾ യൂണിവേഴ്സിറ്റി കോളേജിലെ ആ ദിവസങ്ങൾ ഒരു SFI കാരിയും AISF കാരനും പ്രണയത്തിൻറെ തെറ്റിദ്ധാരണകൾ പുലർത്തി രണ്ട് സൗഹൃദങ്ങൾ..ഒരുമിച്ച് നടന്ന സന്ധ്യകൾ,കാൻറീൻ കഥകൾ,പൊട്ടിച്ചിരികൾ ഒരുമിച്ച് ഇലക്ഷനിൽ തോറ്റു. പബ്ലിക്കായി കണ്ണുനിറഞ്ഞ കെട്ടിപ്പിടിച്ച് എൻറെ പ്രിയപ്പെട്ടവൾ നിന്റെ വായനയുടെ കടലോരത്തെ ഒരു കുട്ടി മാത്രമാണ് ഞാൻ ഇപ്പോഴും..
അറിയാതെ പോയി പ്രിയപ്പെട്ടവളെ നീയാണെന്നു..എൻറെ മനസ്സിലെ സുമിത്രേ നീണ്ട വണ്ണമുള്ള മുഖത്ത്.. ആലില പോലുള്ള കവിളുകളും.. ചെവിയുടെ പുറകിലേക്ക്ക്കി വീണിടക്കുന്ന മുടിയിഴകളും..നേർത്ത കൈ വിരലുകൾ ചേർത്ത്ന പിടിച്ചു നടന്ന കാലം. ഞാൻ എപ്പോഴൊക്കെയോ നിന്നെ പ്രണയിച്ചിരുന്നു എന്ന് പോലും എനിക്ക് തോന്നുന്നു.. അതിനുശേഷവും അതിനുമുമ്പും ഇന്നോളം ഇത്രയും ബോൾഡയാ ഒരു സ്ത്രീയെയും ഞാൻ പരിചയപ്പെട്ടിട്ടില്ല.. നിന്നെ തിരിച്ചറിയാതെ പോകുന്നു അറിയില്ല കാലം മാറ്റിവെച്ച വിധി അതല്ലാതെ എന്ത് പറയാൻ..
തിരിച്ചു കയറി വന്നു അവളുടെ കണ്ണിൽ നോക്കി ദേഷ്യത്തോടെ നിനക്കെന്നെ മനസ്സിലായില്ല അല്ലേടി.. നിനക്കറിയില്ലേടി എനിക്ക് മറവി ഇത്ര കൂടുതലാണ്ന്നു കള്ളുകുടിച്ചിരി കൂടുതലാണ്… എന്ന് മൗനങ്ങൾക്കും അപ്പുറം നീ എന്നെ മറന്നു എന്ന് പറഞ്ഞ് എൻറെ പ്രിയപ്പെട്ടവൾ എന്നെ ഒന്ന് കെട്ടിപ്പിടിച്ച്… ഒരുപാട് നാളത്തെ കഥകൾ പറഞ്ഞ് ഒടുവിൽ ഒരു വിങ്ങൽ പോലെ….
അവൾ ചിരിക്കുകയാണ് അപ്പുറത്ത് ഞാൻ കരയുകയാണ്… എഴുതി പൂർത്തിയാക്കാൻ കഴിയാതെ വരുന്നതുപോലെ….
എൻറെ പ്രിയപ്പെട്ടവളെ നിൻറെ വലത്തെ കൈയിൽ ഒന്ന് മുറുകെപ്പിടിച്ച് പോയ കാലത്തിൻറെ സ്നേഹങ്ങൾ തന്ന്നിൻറെ കൂടെ ഞാനും ഉണ്ടാവും എന്ന വാക്കിലും അപ്പുറം മുടിയിയിഴകയിലൂടെ…
ഓർമ്മ വീഴുന്ന വീതിയുള്ള നെറ്റിത്തടങ്ങളിൽ കണ്ണുനീർ കുതിർന്ന ഒരു ഉമ്മ നൽകി ഞാൻ തിരിച്ചുപോരുമ്പോൾ… മനുഷ്യബന്ധങ്ങളുടെ ഫോർമാലിറ്റുകളോട് വെറുപ്പുള്ള എനിക്ക് കാലങ്ങൾക്കപ്പുറം ആദ്യമായി അവളോട് പ്രണയം തോന്നി…
വായനക്കാരനു സഹതാപമായി തോന്നാം.. എങ്കിലും അവൾക്ക് കൂടിയാണ് ഇനിയുള്ള ജീവിതം എന്ന് തോന്നിപ്പിക്കുന്നു… ഞാൻ ഉണ്ടാകും അവളുടെ ജീവിതത്തിലെ അവളുടെ ജീവിതത്തിൽ വെള്ളിവെളിച്ചം നിറഞ്ഞ വഴികളിലേക്ക് അവൾ തിരിച്ചു വരുന്നതും കാത്ത്… ഞാൻ കാത്തിരിക്കും എന്നിട്ട് വാഗ മരങ്ങളുടെ ഇലകൾ വീഴുന്ന ആ ഇടവഴിയിലൂടെ ഒന്നിച്ചു നടക്കണം, ഇന്ത്യൻ കോഫി ഹൗസിലെ റെഡ്മസാലദോശ കഴിക്കണം.. എന്നിട്ട് സന്ധ്യ വണ്ടിക്ക് നിന്നെ കയറ്റി വിടണം…
ആദ്യമായി പ്രണയത്തിലാവുകയാണ് ഇനി ജീവിതം ഉണ്ടോ എന്നറിയാത്ത പെൺകുട്ടിയുമായി.. സ്നേഹത്തിന് ഉപാധികൾ ഇല്ലല്ലോ.. ന
നഞ്ഞൊട്ടി യൂണിവേഴ്സിറ്റി കോളേജിലെ നടപ്പാതയിലൂടെ വലിയ ചെമ്പിലയിൽ ചേർന്ന് നടന്ന ആ കൂട്ടുകാരനും കൂട്ടുകാരിക്കും മാറ്റം മാറ്റം ഒന്നുമില്ലടോ…
പറയാത്ത ഒരു ഇഷ്ടത്തിന് കീഴിൽ അന്നു നനഞ്ഞ മഴ മാത്രമല്ല.. വരാനിരിക്കുന്ന ഇടവ് പാതിയിലും, കർക്കിടകത്തിലും ഞാൻ നിന്റെ കൂടെ ഉണ്ടാകും..
സ്നേഹം, ഇഷ്ടം ഇതൊക്കെ ലളിതവും ആഴമേറിയതും ആർദ്രവുമായ ഒന്നാണെന്ന് എന്ന് ഞാൻ തിരിച്ചറിയുന്നു… ജീവിതം നിനക്ക് കൂടി മാറ്റിവയ്ക്കുന്നു…
ഞാൻ കാത്തിരിക്കുന്നു എൻറെ വലത്തെ നെഞ്ചിൽ നിന്റെ മുടിയിഴകൾ എന്റെ കൈവിരലുകളിൽ കോർത്ത് നിലാവിൽ നക്ഷത്രങ്ങളെക്കുറിച്ച്, കുന്നിൻ ചെരുവിലെ സന്ധ്യകളെക്കുറിച്ചു,നല്ല മനുഷ്യരെപ്പറ്റി പോയ കാലത്തെ പറ്റി നമുക്ക് സംസാരിച്ചിരിക്കാം…
പ്രണയം കൊണ്ട് ഞാൻ നിന്റെ മുറിവുകൾ തുന്നിതരാം.