പ്ലസ് വൺ ഇംപ്രൂവമെൻ്റ് പരീക്ഷ മാറ്റി,SSLC ഹയർ സെക്കൻ്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9,10,11,12,13 തീയതികളിലേക്കാണ് മാറ്റിയത്. നിപ സാഹചര്യം കൂടി കണക്കിലെടുത്താണ് മാറ്റം.

SSLC പരീക്ഷ മാർച്ച് നാല് മുതൽ, ഹയർ സെക്കൻ്ററി മാർച്ച് 1 മുതൽ

എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ മാർച്ച് 4 മുതൽ 25 വരെ നടക്കും. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 മുതൽ 23 വരെ നടക്കും. മൂല്യനിർണയം ഏപ്രിൽ 3 മുതൽ നടക്കും. പരീക്ഷകൾ രാവിലെ 9.30ന് തുടങ്ങും.

ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതൽ 23 വരെ എസ്എസ്എൽസി മോഡൽ പരീക്ഷയുണ്ടാകും. ഏപ്രിൽ 3- 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തിൽ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി ശിവൻ കുട്ടി അറിയിച്ചു.

കലോത്സവം കൊല്ലത്ത്, കായിക മേള തൃശൂരിൽ

സംസ്ഥാന സ്‌കൂള്‍ കലാ-കായിക-ശാസ്ത്രമേളകളുടെ തിയ്യതിയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ വെച്ചും, ശാസ്ത്രമേള നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്നു വരെ തിരുവനന്തപുരത്തും കലോത്സവം ജനുവരി നാല് മുതല്‍ എട്ടു വരെ കൊല്ലത്തും നടക്കും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിൽ നവംബർ 9 മുതൽ 11 വരെ നടക്കും.

എസ്.എസ്.എല്‍.സി. പരീക്ഷ- സമയക്രമം

  • ഐ.ടി മോഡല്‍ പരീക്ഷ 2024 ജനുവരി 17 മുതല്‍ ജനുവരി 29 വരെ (9 ദിവസം)
  • ഐ.ടി പരീക്ഷ – 2024 ഫെബ്രുവരി 1 മുതല്‍ 14 വരെ (10 ദിവസം)
  • എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ – 2024 ഫെബ്രുവരി 19 മുതല്‍ ഫെബ്രുവരി 23 വരെ (5 ദിവസം)
  • എസ്.എസ്.എല്‍.സി. പരീക്ഷ – 2024 മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 25 വരെ
  • എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയ ക്യാമ്പ് – 2024 ഏപ്രില്‍ 3 മുതല്‍ ഏപ്രില്‍ 17 വരെ
  • (10 ദിവസം)

എസ്.എസ്.എല്‍.സി. പരീക്ഷ ടൈംടേബിള്‍

  1. മാര്‍ച്ച് 4 രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 1
  2. മാര്‍ച്ച് 6 രാവിലെ 9.30 മുതല്‍ 12.15 വരെ ഇംഗ്ലീഷ്
  3. മാര്‍ച്ച് 11 രാവിലെ 9.30 മുതല്‍ 12.15 വരെ ഗണിതം
  4. മാര്‍ച്ച് 13 രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 2
  5. മാര്‍ച്ച് 15 രാവിലെ 9.30 മുതല്‍ 11.15 വരെ ഫിസിക്സ്
  6. മാര്‍ച്ച് 18 രാവിലെ 9.30 മുതല്‍ 11.15 വരെ ഹിന്ദി/ജനറല്‍ നോളജ്
  7. മാര്‍ച്ച് 20 രാവിലെ 9.30 മുതല്‍ 11.15 വരെ കെമിസ്ട്രി
  8. മാര്‍ച്ച് 22 രാവിലെ 9.30 മുതല്‍ 11.15 വരെ ബയോളജി
  9. മാര്‍ച്ച് 25 രാവിലെ 9.30 മുതല്‍ 12.15 വരെ സോഷ്യല്‍ സയന്‍സ്

ഹയര്‍ സെക്കന്‍ഡറി പരീക്ഷ
ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷകള്‍ 2024 മാര്‍ച്ച് 1 മുതല്‍ 26 വരെ നടത്തുന്നതാണ്. പരീക്ഷാ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ 2024 ഫെബ്രുവരി 15 മുതല്‍ 21 വരെ നടത്തും.2024 ലെ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2024 ജനുവരി 22 ന് ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ടൈംടേബിള്‍ തയ്യാറാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...