രാജ്യത്ത് വർധിച്ചു വരുന്ന പുരുഷൻമാരുടെ ആത്മഹത്യ തടയാൻ മാർഗ്ഗ നിർദ്ദേശ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. ഗാർഹിക പീഢനങ്ങളിൽ നിന്നും സംരക്ഷിക്കാണമെന്നും ഇതിനായി പുരുഷൻമാർക്ക് നാഷണൽ കമ്മീഷൻ വേണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിൽ ജൂലൈ മൂന്നിന് കോടതി വാദം കേൾക്കും.
ജസ്റ്റീസ് സൂര്യകാന്തും ദീപാങ്കർ ദത്തയുമാണ് പൊതു താത്പര്യ ഹരജി പരിഗണിച്ചത്. ഹരജി സമർപ്പിച്ച അഡ്വ.മഹേഷ് കുമാർ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളും ഉദ്ദരിച്ചു. ഇതു പ്രകാരം 2022 ൽ 1,64,033 പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്.
ഇവരിൽ പക്ഷെ 81,063 പേർ വിവാഹിതരായ പുരുഷൻമാരായിരുന്നു. അതേ സമയം 28,680 സ്ത്രീകളാണ് ആത്മഹത്യ ചെയ്തത്. ഈ കണക്കുകൾ ചൂണ്ടികാട്ടിയായിരുന്നു ഹരജി