ടാറ്റാ മോട്ടോർസിന് ബംഗാൾ സർക്കാർ 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണം. സിംഗൂർ ഭൂമി ഏറ്റെടുക്കൽ സമരവുമായി ബന്ധപ്പെട്ട കേസിലാണ് ട്രൈബ്യൂണൽ വിധി. 2016 മുതലുള്ള 11% പലിശയും കൂടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സിംഗൂരിലെ നാനോ ഫാക്ടറി നിർമാണവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ബംഗാളിൻ്റെ രാഷ്ട്രീയം തന്നെ മാറ്റി മറിച്ച സമരത്തിൻ്റെ ഫലമായി ടാറ്റയുടെ പ്രൊജക്ട് മുടങ്ങി. എന്നാൽ ഇത് നഷ്ടപരിഹാരത്തിലൂടെ വീണ്ടെടുക്കുകയാണ് കമ്പനി.
കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെത്തുടർന്നുള്ള പ്രതിഷേധത്തെത്തുടർന്ന് 2008ൽ ബംഗാളിൽ സ്ഥാപിക്കാനിരുന്ന നാനോ ഫാക്ടറി ടാറ്റയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇന്നത്തെ മുഖ്യമന്ത്രിയായ മമത ബാനർജിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. മമത അധികാരത്തിൽ എത്തിയശേഷം പകരം ഭൂമി വാഗ്ദാനം ചെയ്തെങ്കിലും കമ്പനി നിഷേധിച്ചു. ഇടത് സർക്കാരിനു ഭൂമി ഏറ്റെടുക്കുന്നതിന് 154 കോടി രൂപ ഔദ്യോഗിതമായി നൽകിയിരുന്നു. ഇതിന് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.
സിംഗൂരിൽ ഭൂമി ഏറ്റെടുക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കം നിയമപരമായിരുന്നില്ല. വികസന ശ്രമങ്ങളുടെ ഭാഗമായുള്ള തിടുക്കം തിരിച്ചടിയായി. ഏറ്റെടുക്കൽ നിയമവിരുദ്ധമായിരുന്നുവെന്ന് 2016ൽ സുപ്രീം കോടതി കണ്ടെത്തിയിരുന്നു. ഈ അവകാശം കൂടി മുൻ നിർത്തിയാണ്. ടാറ്റ സുപ്രീം കോടതിയിൽ എത്തിയത്.