കാതലിനെ പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസ് ലേഖനം വൈറലാവുന്നു. സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോര്‍ക് ടൈംസ് പ്രശംസിക്കുന്നു. കാതലില്‍ അഭിനയിക്കാനും നിര്‍മിക്കാനുമുള്ള മമ്മൂട്ടിയുടെ തീരുമാനം ചിത്രത്തിന് വലിയ സ്വീകാര്യത നല്‍കിയെന്നും ലേഖകന്‍വിലയിരുത്തുന്നു. കുടുംബം പ്രമേയമായി വന്നിട്ടുള്ള സിനിമകളില്‍ വ്യത്യസ്തമായ പ്ലോട്ട് കൊണ്ട് ധീരമായൊരു ചുവടുവെയ്പ്പായിരുന്നു കാതല്‍.
മലയാള സിനിമയ്ക്ക് പ്രശംസ
ബോളിവുഡ് സിനിമകളുടെ ഗ്ലാമറിനും ബഹളങ്ങള്‍ക്കുമപ്പുറം കുറഞ്ഞ മുതല്‍മുടക്കില്‍ യഥാര്‍ഥ മനുഷ്യജീവിതവുമായി അടുത്തു നില്‍ക്കുന്ന വളരെ പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള സിനിമകള്‍ വേറിട്ടു നില്‍ക്കുന്നതെന്നും ലേഖകന്‍ പറയുന്നു.
വാണിജ്യപരമായും കാതല്‍ വിജയമായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജ്യോതികയാണ് നായിക.
പാട്ടും നൃത്തവുമില്ലാത്ത ഒരു ഇന്ത്യന്‍ സിനിമ. പ്രണയിക്കുന്നവര്‍ സംസാരിക്കുന്നതുപോലുമില്ല. ക്ഷണികമായി കണ്ണുകള്‍ ഉടക്കുമ്പോള്‍ മാത്രമാണ് അവര്‍ തമ്മില്‍ സംവദിക്കുന്നത്. തെന്നിന്ത്യയിലെ ഒരു വലിയതാരം സ്വവര്‍ഗാനുരാഗിയായി അഭിനയിക്കുന്നു. ഇതു സംബന്ധിച്ച് ഭരണകൂടം തന്നെ വിരുദ്ധ നിലപാട് സ്വീകരിക്കുമ്പോഴാണ്. അത് കേരളത്തിന് പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നു.
നവംബര്‍ 23 നാണ് കാതല്‍ തിയേറ്ററുകളിലെത്തിയത്. സുധി കോഴിക്കോട്, ആര്‍.എസ് പണിക്കര്‍, മുത്തുമണി, ചിന്നു ചാന്ദിനി, അനഘ അക്കു, ജോസി സിജോ, ആദര്‍ഷ് സുകുമാരന്‍ തുടങ്ങിയവരാണ് ‘കാതലി’ലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്. സാലു കെ. തോമസിന്റെ ഛായാഗ്രഹണത്തില്‍, ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരുടെ തിരക്കഥയിലാണ് സിനിമ. എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്:ഷാജി നടുവില്‍