തിക്കോടിയിലെ കൃഷി വകുപ്പിന് കീഴിലുള്ള തെങ്ങിൻ തൈ വളർത്തു കേന്ദ്രത്തിൽ പ്രത്യേകം വിപണ കൗണ്ടര്‍ തുടങ്ങി. കർഷകർ ഏറെ കാലമായി ആഗ്രഹിച്ച വിപണന കൗണ്ടര്‍ സൌകര്യം ഇതോടെ സാധ്യമായി. ഗുണമേന്മയുള്ള തെങ്ങിൻ തൈ ലഭിക്കുക എന്നുള്ളത് കേര കർഷകൻ്റെ എക്കാലത്തെയും വെല്ലുവിളിയാണ്.
ഉയർന്ന വില കൊടുത്താൽ പോലും വിശ്വസിച്ച് വാങ്ങിക്കാവുന്ന തൈകൾ ലഭിക്കാറില്ല. വിളവിന് വർഷങ്ങൾ എടുക്കും എന്നതിനാൽ മോശം തൈകൾ ലഭിച്ചാലും പരാതിപ്പെടാനും നഷ്ടം നികത്താനും വഴിയില്ല. തിക്കോടിയിൽ തെങ്ങിൻ തൈ വളർത്ത് കേന്ദ്രം ഉണ്ടെങ്കിലു ഇത് സാധാരണ ചെറുകിട കർഷകരുടെ അറിവിലും സൌകര്യത്തിലും വരുന്നത് ആയിരുന്നില്ല.
ഇപ്പോൾ ഹൈവേ നിമ്മാണത്തിൻ്റെ ഭാഗമായി കേന്ദ്രത്തിൻ്റെ റോഡിനു ചേർന്ന സ്ഥലവും കവാടവും നഷ്ടമായി. ഇതു മൂലം ഉണ്ടായ നഷ്ടത്തിന് പകരം കവാടവും ചുറ്റുമതിലും പുനർ നിർമ്മിച്ചതിന് ഒപ്പമാണ് പുതിയ വിപണന കൌണ്ടറും നിലവിൽ വന്നിട്ടുള്ളത്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം 36 ലക്ഷം രൂപ ചിലവഴിച്ചാണ് ഇവയുടെ നിർമ്മാണം. തെങ്ങിൻതൈ വളർത്തു കേന്ദ്രത്തിലെ പുതിയ പ്രവേശന കവാടം വാച്ച്മാൻ ക്യാമ്പ് ഉൾപ്പെടെയാണ് നിർമ്മിച്ചിട്ടുള്ളത്.
ചുറ്റുമതിലും വിപണന കേന്ദ്രവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല അധ്യക്ഷ വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് എന്നിവർ സംസാരിച്ചു.
![](/wp-content/uploads/2023/10/രപുുു-1223x920.jpg)
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന കെ വി, ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽകിഫിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് മാസ്റ്റർ, തിക്കോടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ, പഞ്ചായത്ത് മെമ്പർ ഷക്കീല കെ പി എന്നിവർ ആശംസകൾ നേർന്നു.
പ്രിൻസിപ്പൽ കൃഷി ഓഫീസർ ലിസി ആന്റണി കെ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അബ്ദുൽ വഹാബ് വി.എസ്, തിക്കോടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത ഹരിദാസ് കെ, കൃഷി അസിസ്റ്റന്റ് എൻജിനീയർ സുനിൽകുമാർ പി, കൃഷി അസിസ്റ്റന്റ് നിഷ എസ് എന്നിവരും പങ്കെടുത്തു.
![](/wp-content/uploads/2023/10/09876.jpg)