Monday, August 18, 2025

മണിപ്പൂരിലെ മെയ്തി സായുധ സംഘടനയായ UNLF സർക്കാരുമായി സമാധാന കരാർ ഒപ്പുവെച്ചു

മണിപ്പൂർ താഴ്വരയിലെ സായുധ സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (യുഎന്‍എല്‍എഫ്) കേന്ദ്ര സർക്കാരുമായി സമാധാന കരാറില്‍ ഒപ്പുവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ബുധനാഴ്ചയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ വാർത്ത പങ്കുവെച്ചത്. ചരിത്രത്തില്‍ ഒരു നാഴികക്കല്ല് കൈവരിച്ചു എന്ന കുറിപ്പോടെയായിരുന്നു കേന്ദ്ര മന്ത്രിയുടെ ട്വിറ്റര്‍ പോസ്റ്റ്.

മണിപ്പൂരിനെ കീറിമുറിച്ച കലാപത്തിന് ഇടയിലാണ് പഴയ സായുധ സംഘടന സമാധാനത്തിൻ്റെ പാതയിലേക്ക് വരുന്നത്.

വടക്ക്-കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ഏറ്റവും പഴക്കമുള്ള മെയ്തി സായുധ വിമത ഗ്രൂപ്പാണ് യുഎന്‍എല്‍എഫ്. ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള ഒരു വിമത ഗ്രൂപ്പുമായി തന്റെ സർക്കാർ ചർച്ച നടത്തുകയാണെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് നേരത്തെ അറിയിച്ചിരുന്നു. 

താഴ്‌വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗറില്ലാ സംഘമാണ് യു എൻ എൽ എഫ്. ഒരു പരമാധികാര മണിപ്പൂർ എന്ന ലക്ഷ്യമായിരുന്നു പ്രവർത്തന ലക്ഷ്യം. ഇന്ത്യ സ്വതന്ത്രമായ സമയത്ത് മണിപ്പൂർ യൂണിയനിൽ ലയിച്ചതിനെ ഇവർ അംഗീകരിച്ചിരുന്നില്ല.

യുഎൻഎൽഎഫും അതിന്റെ സായുധ സംഘമായ മണിപ്പൂർ പീപ്പിൾസ് ആർമിയും ഉൾപ്പെടെ നിരവധി തീവ്രസംഘടനകളെ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. മണിപ്പൂരിൽ നടക്കുന്ന കലാപത്തിന്റെ ഭാഗമായായിരുന്നു നിരോധിക്കാനുള്ള തീരുമാനം. 2015ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരുമായി നാഗാലാൻഡ് ആസ്ഥാനമായുള്ള എൻഎസ്‌സിഎൻ (ഐഎം) സമാധാന കരാറിൽ ഒപ്പിട്ടിരുന്നു. അതിനുശേഷം വടക്കുകിഴക്കൻ മേഖലയിലെ വലിയൊരു വിമത ഗ്രൂപ്പുമായി ഒപ്പിടുന്ന ആദ്യ കരാറാണിത്.

നിരോധനം പ്രഖ്യാപിച്ചു, ഭീകരവാദ നിയമത്തിന് കീഴിൽ കൊണ്ടു വന്നു

നവംബർ 13-ന് മണിപ്പൂരിൽ മെയ്തേയ് തീവ്രവാദി ഗ്രൂപ്പുകളെ നിരോധിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം (എം എച് ഐ )ട്രൈബ്യൂണൽ രൂപീകരിച്ചിരുന്നു.നാഷണൽ ലിബറേഷൻ ഫ്രണ്ടും (യുഎൻഎൽഎഫ്) അതിന്റെ സായുധ വിഭാഗമായ മണിപ്പൂർ പീപ്പിൾസ് ആർമി (എംപിഎ), പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക് (പ്രെപാക്),അതിന്റെ സായുധ വിഭാഗമായ ‘റെഡ് ആർമി’, കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി (കെസിപി) എന്നിവയും;കെ വൈ എൽ,കോർഡിനേഷൻ കമ്മിറ്റി, അലയൻസ് ഫോർ സോഷ്യലിസ്റ്റ് യൂണിറ്റി ഒപ്പം അവരുടെ മറ്റു സംഘടനകൾ എന്നിവർക്കെതിരെയും നിയമ നടപടി സ്വീകരിച്ചു.മെയ്തേയ് തീവ്രവാദ സംഘടനകളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി 5 വർഷത്തേക്ക് യു എ പി എ നിയമത്തിന് കീഴിൽ കൊണ്ടു വരികയും ചെയ്തു.

മെയ്തി സായുധ സംഘടനകൾ ഇന്ത്യയെ അധിനിവേശക ശക്തി എന്ന വിശേഷണത്തോടെയാണ് പോരാട്ടം പ്രഖ്യാപിച്ചിരുന്നത്. സ്വന്തമായി വേദ ഗ്രന്ഥവും പ്രത്യോക മതവും ഉണ്ടായിരുന്ന മെയ്തികളെ വംശീയമായി ക്രമേണ ഇല്ലായ്മ ചെയ്തു എന്ന വാദമാണ് മുഖ്യ സായുധ ഗ്രൂപ്പുകൾ ഉയർത്തിയിരുന്നത്. ഇവ പക്ഷെ പിന്നീട് വിവിധ രാഷ്ട്രീയ ധാരകളിലേക്ക് സ്വാംശീകരിക്കപെടുകയും ചിതറി വളരുകയും ചെയ്യുന്ന സാഹചര്യമായിരുന്നു. 1990 ലാണ് യു എൻ എൽ എഫ് മണിപ്പൂർ പീപ്പിൾസ് ആർമി രൂപീകരിച്ച് സായുധ പോരാട്ടത്തിന് നേതൃത്വം നൽകി തുടങ്ങിയത്.

സംസ്ഥാനത്ത് പട്ടികവർഗ (എസ്ടി) പദവി നൽകണമെന്ന മെയ്തി സമുദായത്തിന്റെ ആവശ്യത്തിന് അനുകൂലമായ നീക്കം സംസ്ഥാനത്ത് മലയോരവാസികളായ ഗോത്രവർഗ്ഗങ്ങളും താഴ്വരയിലെ മെയ്തികളും തമ്മിൽ രക്തരൂക്ഷിതമായ സംഘർഷത്തിലേക്ക് നയിച്ചിരുന്നു. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനവും ഇംഫാൽ താഴ്‌വരയിൽ താമസിക്കുന്ന മെയ്തേയ് ജനതയാണ്, നാഗകളും കുക്കികളും ഉൾപ്പെടെയുള്ള ഗോത്രവർഗ്ഗക്കാർ 40 ശതമാനവും പ്രധാനമായും മലയോര ജില്ലകളിലാണ് താമസിക്കുന്നത്. കലാപത്തെ തുടർന്ന് ഇപ്പോൾ സംസ്ഥാനം പലതായി പിളർന്നു പോയ സാഹചര്യത്തിലാണ്. ഇതിനിടെയാണ് മെയ്തി സംഘടനയുടെ ത്രികക്ഷി കരാർ.

മലയോര മേഖലയിൽ ഗോത്രവർഗ്ഗങ്ങൾക്ക് ഇടയിലെ 25 സായുധ സംഘടനകൾ നേരത്തെ തന്നെ സർക്കാരുമായി എസ്ഒഎസ് – സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ- കരാറിൽ ഒപ്പു വെച്ചിരുന്നു. ഇവർ അവരവരുടെ സായുധ ക്യാമ്പുകൾക്ക് അകത്ത് കഴിയുകയാണ് കരാർ പ്രകാരം തുടർന്നിരുന്നത്. കലാപത്തോടെ ഇത്തരം ക്യാമ്പുകൾ തന്നെയും കരാർ ലംഘിച്ച് പുറത്ത് പോരാട്ടത്തിന് ഇറങ്ങി. ഇതിൽ അധികവും മെയ്തി സംഘടനകളാണ് എന്ന് പ്രാദേശികമായി വാർത്തകളുണ്ടായി.

യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടും അവരുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും ശക്തമായ സായുധ സാന്നിധ്യമാണ്. ഇവരിൽ തന്നെ നിരവധി ഉപഗ്രൂപ്പുകൾ ഉണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി ബിരേൻ സിങ് ഇതിൽ ഒരു സംഘടനയുമായുള്ള ബന്ധത്തിൻ്റെ പേരിൽ ആരോപണ വിധേയമായിരുന്നു. ത്രികക്ഷി കരാർ പ്രാകാരം യുഎൻ എൽഎഫ് എസ്ഒഎസ് എഗ്രിമെൻ്റ് മാതൃകയിൽ ക്യാമ്പുകൾക്ക് അകത്ത് നിരായുധരായി കഴിയുകയാവും ചെയ്യുക എന്നാണ് റിപ്പോർട്ട്. എഗ്രമെൻ്റിലെ ഇതു സംബന്ധിച്ച ഉപാധികൾ ഇനിയും വ്യക്തമല്ല.

മണിപ്പൂരിനെ സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രമായി വിഭാവനം ചെയ്ത സംഘടന

1964 സപ്തംബർ 24 നാണ് യു എൻ എൽ എഫ് രൂപീകൃതമാവുന്നത്. ആരാംബാം സമരേന്ദ്ര സിങ് ആയിരുന്നു സ്ഥാപക നേതാവ്. 2003 ലാണ് രാജ് കുമാർ മേഘൻ സന യൈമ നേതാവാകുന്നത്. കരുത്തുറ്റ നേതൃത്വത്തിൽ സായുധ പോരാട്ടം ആരംഭിച്ചു എങ്കിലും പിന്നീട് സംഘടനയ്ക്ക് അകത്ത് ആശയ വ്യത്യാസങ്ങൾ ഉണ്ടായി. 2016 ൽ 18 പ്രവർത്തകർക്ക് ഒപ്പം മേഘൻ ജയിലിൽ അടയ്ക്കപ്പെട്ടു. 10 വർഷത്തെ കഠിന തടവിന് വിധിച്ചു. ജയിലിൽ ലൈബ്രറി സ്ഥാപിക്കയും എഴുത്തും വായനയുമായി ചിലവഴിക്കയും ചെയ്തു. നല്ല നടപ്പിന് 2019 ഇളവ് നൽകി മോചിപ്പിച്ചു. യു എൻ എൽ എഫുമായി ബന്ധമില്ലാതെ കഴിയുകയാണ്.

നാഗാ കരാറിന് എതിരെ ശക്തമായ നിലപാട് എടുത്ത നേതാവും മേഘനായിരുന്നു. നക്സൽബാരി കലാപത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പഠനം ഉപേക്ഷിച്ച് സായുധ പോരാട്ടത്തിന് ഇറങ്ങിയത് എന്ന് പിന്നീട് ഇദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....