കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പഞ്ചാംഗം ഉപയോഗിക്കാന്‍ ഉത്തർ പ്രദേശ് പോലീസിന് നിര്‍ദ്ദേശം. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സമയം പഞ്ചാംഗം നോക്കി മനസ്സിലാക്കണമെന്നാണ് ഉത്തരവ്. പഞ്ചാംഗ പ്രകാരം വേണ്ട മുന്‍കരുതലെടുക്കണമെന്നും പോലീസിന് ഡി.ജി.പി. നിര്‍ദ്ദേശം നല്കി.
അമാവാസിയ്ക്ക് ഒരാഴ്ച മുമ്പും ഒരാഴ്ചയ്ക്ക് ശേഷവുമുള്ള രാത്രിയില്‍ നിരവധി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്ന ഉദാഹരണവും നൽകുന്നുണ്ട്. ഇതനുസരിച്ച് എല്ലാ മാസവും പഞ്ചാഗം നോക്കി തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡി.ജി.പി. പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അത്തരം ദിവസങ്ങളിൽ രാത്രി പട്രോളിങ് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ഇതു പ്രകാരം നിരീക്ഷിക്കണമെന്നും കൃത്യമായ മുന്‍കരുതലെടുത്ത് അവ നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.


