ഭദ്ര കാളി പാട്ടു സന്ധ്യാനാമത്തിനിടയിൽ എപ്പോളോ നീയെന്താടാ വൈക്കത്ത് പോകാത്തത് എന്ന് അമ്മ ചോദിക്കുന്നുണ്ട്??
ഞാൻ എന്തിനു വൈക്കത്ത് പോകാൻ വേണ്ടി പോകണം..
ഔദ്യോഗിക ജീവിതത്തിന്റെ പകലുകൾ ആഴ്ചകളിൽ എത്രയോ തവണ അന്നദാനപ്രഭുവിന്റെ നാല് നാടകളും നടന്നു തീർക്കുന്നതാണ്, വൈക്കം ജെട്ടിയും, വൈക്കത്തപ്പനും, ആ സാംസ്കാരിക നഗരവും അവിടുത്തെ സ്നേഹങ്ങളും പാലക്കാടും, പാറശ്ശാലയും, ചെന്നൈ നഗരവും പോലെ ജീവിതത്തിന്റെ മനസ്സിന്റെ ആർദ്രമാനസങ്ങളുടെ ഭാഗമാണ്…
പിന്നെ വടക്കുപുറത്ത് പാട്ട് എന്ന ഭദ്രകാളി പാട്ട്, 12 വർഷത്തിലൊരിക്കൽ അന്നദാന പ്രഭു കൊടുങ്ങല്ലൂർ അമ്മയെ അഷ്ടമി തട്ടിൽ എത്തിക്കുന്ന.. കൊടുങ്ങല്ലൂരമ്മ വൈക്കത്ത് വിരുന്നെത്തുന്ന നിമിഷം… വടക്കോട്ട് ദർശനമായി കുടികൊള്ളുന്ന കണ്ണകി വൈക്കത്തപ്പന്റെ വരച്ച കളത്തിൽ എത്തുന്നുണ്ട്.. അകത്ത് വാഴുന്ന അന്നദാന പ്രഭുവിന്റെ അരികത്ത് വരുന്ന പെൺമകൾ.. നിലവിളക്കും, വെള്ളരിയും നാളികേരങ്ങളും, കൊച്ചാലും ചുവട്ടിൽ കുടികൊള്ളുന്ന അമ്മയെ കൊട്ടും, കുരവയും, 64 കുത്ത് വിളക്കുകളും, അകമ്പടിയോടെ കളത്തിൽ എത്തിക്കുന്നു.. അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ കുറുപ്പ് പാടുന്ന സസ്തുതിയോടെ വരം ചൊരിയും,കൊടുങ്ങല്ലൂർ അമ്മ..ഭദ്രകാളി പാട്ട് അഥവാ വടക്കുപുറത്ത് പാട്ട്..
അരിപ്പൊടിയും, മഞ്ഞപ്പൊടിയും,വാകപ്പൊടിയും, കരിപ്പൊടിയും, ചുണ്ണാമ്പിൽ മഞ്ഞൾ ചേർത്ത ഭദ്രകാളി ചുവപ്പും,അഞ്ച് നിറക്കൂട്ടുകൾ കൊണ്ട് പ്രകൃതി നിറങ്ങൾ കൊണ്ട്, പ്രകൃതി നിറക്കൂട്ടുകൾ കൊണ്ട്, വീക്കം ചെണ്ടയുടെയും.. ചേകിലയുടെയും ശബ്ദത്തിൽ ദൈവങ്ങളെ കളത്തിൽ എത്തിക്കുന്ന സംസ്കാരവും, വിശ്വാസവും ലോകത്തിന്റെ മറ്റൊരു കോണിലും കാണില്ല.
ചില സങ്കടങ്ങൾക്കും, ജീവിതത്തിന്റെ പൂർണതയ്ക്കും, വിശ്വാസത്തിന്റെ വിശ്വാസത്തിന്റെ വെളിച്ചം വീണു മനസ്സ് ശാന്തമാകട്ടെ.. എന്റെ മനസ്സ് സഞ്ചരിക്കുന്നത് പക്ഷേ മറ്റൊരു വഴിയാണ് ചോറ്റാനിക്കരയും, ചക്കുളത്തുകാവും, പരിയാനമ്പറ്റയും, ഉത്രാളിക്കാവും, മംഗളഗ്ലാദേവി ക്ഷേത്രവും.. വനദർഗ ഷേത്രങ്ങളും.. ഒക്കെ കണ്ണകി ചരിത്രത്തിന്റെ, ദ്രാവിഡ.. സംഘ കാലത്തിന്റെ ശേഷിപത്രം പോലെ.. ആരോ ഇന്നും ചിലപ്പത്തികാരത്തിന്റെ ശേഷിപ്പ് എഴുതിച്ചേർക്കുന്നത് പോലെ…
എന്റെ കൊടുങ്ങല്ലൂർ അമ്മേ.. “”അതെ കണ്ണകി പെണ്ണവള ദാരികൻ തലയിറത്തവളാ.. തിരമാലയിളക്കാം, ചുടു ചോരയിലാട്ടം, തെച്ചിപ്പൂ ചിരി ചിതറി.. ചോര ചാറിയ വാൾച്ചുവറ്റി ചിലമ്പൊച്ചകൾ ചില ചില.. മനുഷ്യനെകാക്കും അമ്മയെ..കൊടുങ്ങല്ലൂരമ്മേ
എന്റെ മഹാദേവ വൈക്കത്തപ്പാ