കഥ, കവിത, ലേഖനം, യാത്രാവിവരണം, പഠനം - എന്തുമാകട്ടെ. നിങ്ങളുടെ രചനകൾ ഇവിടെ പ്രസിദ്ധീകരിക്കാം. publish@keralapost.online എന്ന ഈമെയിലിലേക്ക് നിങ്ങളുടെ രചന അയക്കുക. നിങ്ങളുടെ പേര്, ഫോട്ടോ, ഫോൺനമ്പർ, രചനയോടൊപ്പം വയ്ക്കേണ്ട ചിത്രങ്ങൾ എന്നിവകൂടി ഉൾക്കൊള്ളിക്കുക. 8075 440 976, 88485 37 837 എന്നീ നമ്പരുകളിൽ WhatsApp മുഖേനയും അയയ്ക്കാവുന്നതാണ്.

അഷ്ടമിനാളിലെ അന്നദാനപ്രഭു

ഇത് യാത്രകളുടെ പുസ്തകത്തിൽ നിന്ന് മാത്രമല്ല ഓർമ്മകളുടെ, വിശ്വാസങ്ങളുടെ ഏടുകളിൽ നിന്ന് കൂടിയാണ്. അമ്മ ഉണ്ണാൻ പറഞ്ഞ, ഉറങ്ങാൻ പറഞ്ഞ കഥകളിൽ ഒക്കെ ആ കായൽ നഗരവും, അവിടുത്തെ മനുഷ്യരും ഉണ്ടായിരുന്നു. അതെ വൈക്കം ചരിത്രം ഉറങ്ങുന്ന, കടലിനും, കായലിനും, തീരദേശത്തിനും, ഇടനാടിനും, ഇടയിലുള്ള സംസ്കാരം ഉറങ്ങുന്ന മണ്ണ്..

ഓർമ്മകളുടെ ബാല്യത്തിൽ വൈക്കം ഒരു ചരിത്ര നഗരമാണ്.. പിന്നെ ഔദ്യോഗിക ജീവിതത്തിന്റെ ചുറ്റുപാടുകളിൽ പകലിൽ എന്റെ സങ്കടങ്ങളുടെ, സന്തോഷങ്ങളുടെ നിശബ്ദതകളുടെ, സാക്ഷിയാണ്, ആ നഗരം. അന്നദാന പ്രഭുവായ വൈക്കത്തെ തേവരും, ആ കായലും, ഇന്ത്യൻ കോഫി ഹൗസും, കെഎസ്ആർടിസിയും, പടിഞ്ഞാറേ നടയും, വടക്കേ നടയും വള്ളുവനാടിനെ, കണ്ണൂരിനെ കാസർഗോഡിനെ, തിരുവനന്തപുരത്തെ, പോലെ അത്രമാത്രം ആയിടം എന്റെ ജീവിതത്തോട് ചേർന്ന് കിടക്കുന്നു.

ആ കായലോര നഗരം നട്ടുച്ചയിൽ ആ കായലോര പകലുകളിൽ എൻറെ സങ്കടങ്ങളെ ചെറുകാറ്റിൽ ഒഴുക്കി കളഞ്ഞ ഒരു ബോട്ട് യാത്രയുടെ ആലസ്യത്തിൽ ജീവിതം ഇത്രയേ ഉള്ളൂ എന്ന് എന്നെ പഠിപ്പിച്ച, വെയിൽ ഉറച്ച പകലിൽ കിഴക്കേ നടയിൽ… നിന്നും തെക്കേ നടചുറ്റി..

പടിഞ്ഞാറെ നട കടന്നു ബോട്ട് ജെട്ടി കപ്പുറം അക്കരയിക്കരയുള്ള യാത്രകൾക്കിടയിൽ ചിലതു മറന്നു കളയാനും പഠിപ്പിച്ച നഗരം.. അതെ അയാൾക്ക് അഹങ്കരിക്കാൻ ചില മനുഷ്യരുണ്ട് അവിടെ അനൂപ് ചന്ദ്രൻ എന്ന ചക്കര, ഗീതേച്ചി മൂന്ന് പകലുകൾക്കപ്പുറം എന്നെ കാണാതിരുന്നാൽ എവിടാടാ എന്ന് ചോദിക്കുന്ന സ്നേഹത്തിൻറെ ആ ഒരു ദേഷ്യപ്പെടൽ ഉണ്ടല്ലോ ലോട്ടറി രമണൻ ചേട്ടൻ.. പിന്നെ സർവ്വേ അജീഷ് സാർ, പറയാതെ അറിയുന്ന കൂട്ട് വിനീത്പി ന്നെ ഏറ്റവും പ്രിയപ്പെട്ട മാത്യു ചേട്ടൻ, സോജൻ സാർ, അങ്ങനെ പുതിയ കൂട്ട് പോസ്റ്റ്‌ വുമൺ അനുവിൽ അവസാനിക്കുന്ന സ്നേഹം ബന്ധങ്ങൾ…

ആ നഗരം എനിക്ക് എൻറെ പ്രിയപ്പെട്ട നഗരങ്ങളെ പോലെ അഷ്ടമി രാത്രിയുടെ ഒമ്പതാം നാൾ ഞാനും എൻറെ കൂട്ടുകാരും നടന്നു തീർത്തു. ആൾക്കൂട്ടതിനിടയിൽ ആർദ്രമാകുന്നതും, കായലോരത്തിന്റെ കാർണിവലിന്റെ ഭാഗമായതും, തേവരുടെ ശീവേലിക്ക് പെരുവനം അപ്പു മാരാർ ഓർമ്മകളുടെ കാലത്തിൽ വലിഞ്ഞു കെട്ടിയ തോളിൽ കരിങ്ങാലി കൊണ്ട് കാലം കൊട്ടി തീർത്തതും, പിന്നെ ചെരിപ്പിടാതെ അന്നദാന മൂർത്തിയ വലയം ചെയ്തതും, സെൽഫിയെടുത്തതും പരിചിതവും അപരിചിതവുമായ മനുഷ്യരെ തൊട്ടിയുരുമ്മി സുകൃതമായതും.

കോട്ടയം രാജ്യത്ത് വൈക്കം കായലോരത്ത് ഒരു തേവരുണ്ടത്രേ. ആശ്രിതർക്ക് അന്നം മുടക്കാത്ത സാക്ഷാൽ കൈലാസനാഥൻ. അന്നദാനപ്രഭു. ഇന്ന് അഷ്ടമിയാണ്. തന്റെ മകൻ ഉദയനാപുരത്തപ്പൻ അച്ഛനെ കാണാൻ വൈക്കത്തെത്തുന്നു. അച്ഛൻ ഉപദേവതമാരേയും കൂട്ടി തന്റെ മകനെ സ്വീകരിക്കുന്നു. ആണ്ടിലൊരിക്കൽ കണ്ട് ഉപചാരം ചൊല്ലി പിരിയുമ്പോൾ അത് രണ്ട് ദേശങ്ങളുടെയും കൂടി സംഗമമാകുന്നു. ഒത്തുചേരലിന്റെ ആ സംഗമത്തിൽ ദേശങ്ങളും ആ വിശ്വാസത്തെ ചുറ്റിപ്പറ്റിയുള്ള മനുഷ്യരും ഗജവീരന്മാരും പ്രകൃതിയും നിശ്ചലമാകുന്നു. ചിലർക്ക് വിശ്വാസമാണ് വലുത്. ചരിത്രമാണ്… ഒരു സംസ്കാരമാണ്… ആ കായലോരനഗരത്തിന്റെ സംസ്കാരത്തിന്റെ ഭാഗവും… ചില മനുഷ്യരുടെ ആണ്ടിലൊരിക്കലെ കാഴ്ചയുടെ, സ്നേഹത്തിന്റെ ദിനം കൂടിയാകുന്നു. ചില നാട് അങ്ങനെയാണ്. അത് സംസ്കാരത്തെയും ചരിത്രത്തെയും വിശ്വാസത്തെയും ചുറ്റിപ്പറ്റി സജീവമാകുന്നു. അവിടുത്തെ മനുഷ്യരും. എല്ലാത്തിനും സാക്ഷി… അന്നദാനപ്രഭു!

എന്റെ വടക്കുംനാഥ എന്റെ, കൈലാസനാഥ, ജീവിതം ഇത്രയേ ഉള്ളൂ…

ആ നഗരവും അവിടുത്തെ മനുഷ്യരും എനിക്കെന്നും പ്രിയപ്പെട്ടവർ.. കായലും, ബോട്ട് ജെട്ടിയും തേവരും, ഇന്ത്യൻ കോഫി ഹൌസ് പിന്നെ ചില മനുഷ്യരും അത്രമാത്രം.. അത്രമാത്രം വൈക്കത്തപ്പാ ശ്രീ മഹേശ്വര ശിവ ശങ്കരാ.. അന്നമുണ്ടിടുവാൻ ഭാഗ്യമുണ്ടാകണേ അന്നദാന പ്രഭു വേ,ദേവിയുക്കായി നിൻ മേയ്പാതിയും നൽകീടുന്നോനെ പുണ്യം പൂത്തു വൈക്കം തന്നിൽ സന്ധ്യ നേരത്തു.

ശംഭോ മഹാദേവ

Share post:

രചയിതാവിന്റെ മറ്റു രചനകൾ

മറ്റു രചനകൾ

Kerala Post News
Latest Articles

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...