മണിപ്പൂരിലെ തൌബൽ ജില്ലയിൽ നാലുപേരെ വെടിവെച്ച് കെന്നതിന് പിന്നാലെ തീവ്രവാദ സംഘടനയുടെ പ്രവർത്തകർ മാരാകായുധങ്ങളുമായി മണിപ്പൂരില്‍ പരേഡ് നടത്തി. റോക്കറ്റ് ലോഞ്ചറുകളും മെഷീന്‍ ഗണ്ണുകളുമായി ഒരു സംഘം തുറന്നവാഹനത്തില്‍ പട്ടാപകല്‍ യാത്രചെയ്യുന്നതിൻ്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചു. ഇതോടെ സർക്കാർ പ്രതിരോധത്തിലായി.
ഇംഫാല്‍ താഴ്‌വരയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മെയ്തികൾക്ക് ഇടയിൽ മതതീവ്രവാദ പ്രവർത്തനങ്ങൾക്കായി നിലകൊള്ളുന്ന അരംഭായ് തെങ്കോലിലെ അംഗങ്ങളാണ് പരേഡ് നടത്തിയത്.
തിങ്കളാഴ്ച തൌബാലിലെ ലിലോങ്ങിൽ നാല് മെയ്തേ പങ്കൽ വിഭാഗത്തിൽ നിന്നള്ളവരെയാണ് ഇവർ കൊലപ്പെടുത്തിയത്. Makakmayum (55) S/o Rihajuddin, Makakmayum Fahad (18) S/o Asharaf Ali and Makakmayum Apikpa (35) S/o Nurjaman എന്നവർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിയിലും മരിച്ചു. മെയ്തേ കുക്കി പ്രശ്നങ്ങൾക്കിടെ മെയ്തേ പങ്കലുകൾ ആക്രമണങ്ങളിൽ നിന്നും മാറി നിന്നിരുന്നു. ഇരുവിഭാഗത്തിന് ഇടയിൽ സഹകരണത്തിനുള്ള പാലമാവുകയും ചെയ്തു. എന്നാൽ ഇവർക്ക് നേരെയാണ് തിങ്കളാഴ്ച വെടിവെപ്പ് ഉണ്ടായത്.
റോക്കറ്റ് ലോഞ്ചറുകൾ പോലുള്ള ആയുധങ്ങള്‍ ഇവരുടെ കൈവശം എങ്ങനെ എത്തിയെന്ന കാര്യത്തില്‍ വിശദീകരണം ഇല്ല. പോലീസിന്റെയും പട്ടാളത്തിന്റെയും കൈയ്യില്‍ മാത്രം കാണുന്ന ആയുധങ്ങളാണ്. പ്രശ്നം കൈവിട്ടു എന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രി എൻ ബിരേൻ സിങ് വെടിവെപ്പിനെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിന് ഇടയിലാണ് മാരാക യുദ്ധോപകരണങ്ങളുമായുള്ള സംഘത്തിൻ്റെ റോന്ത് ചുറ്റൽ വീഡിയോ പുറത്തായത്. മെയ്തേ ലിപൂൺ എന്ന വനിതാ സംഘവും ആക്രമണത്തെ തള്ളി പറഞ്ഞ് രംഗത്ത് എത്തേണ്ടി വന്നു. നാർക്കോ ടെററിസത്തിന് എതിരായി പോരാടുന്ന മെയ്തേ സംഘടനകളെ ദുർബലപ്പെടുത്തുന്നതാണ് ആക്രമണമെന്ന് അവർ വിശേഷിപ്പിച്ചു.
വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ഉള്ളവർ
Makakmayum Najir (23) Male Musharuf (13) Male Amir Hussain (15) Male ALAU(45) Male AMUTHI (35) Male Kashim Ali(30) Male Arif Hussain (15) Male Firoz Khan (21) Male Abdur Rajaque (38) Male Sarfaz (20) അരംഭായ് ഭീകരർ എത്തി ഗ്രാമവാസികളോട് പണം ആവശ്യപ്പെട്ടു. ഇതോടെ പണം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ആക്രമണം അഴിച്ചു വിടുകയായിരുന്നു എന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.