Friday, February 20, 2026

വാട്‌സാപ്പില്‍ ഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചർ, ഇനി ക്ലബ്ബ് ഹൗസ് ചർച്ചകൾ വാട്‌സാപ്പിലും നടത്താം

 വാട്‌സാപ്പില്‍ ഗ്രൂപ്പുകൾക്കായി പുതിയ വോയ്‌സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. ആഗോള തലത്തില്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കി.

ഗ്രൂപ്പ് വോയ്‌സ് കോള്‍, വീഡിയോകോള്‍ ഉള്‍പ്പെടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കൂട്ടമായി സംവദിക്കാനുള്ള മറ്റ് ഫീച്ചറുകള്‍ ഇതിനകം ലഭ്യമാണ്. അവയ്ക്ക് പുറമെയാണ് വോയ്‌സ് ചാറ്റ് ഫീച്ചര്‍.

ക്ലബ് ഹൗസ്, ടെലഗ്രാം, ഡിസ്‌കോര്‍ഡ് എന്നിവയില്‍ ഇതിനകം ലഭ്യമായതിന് സമാനമായ വോയ്‌സ് ചാറ്റ് ഫീച്ചറാണ്. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഒരു വോയ്‌സ് ചാറ്റ് ആരംഭിക്കാനാവും. അതില്‍ പങ്കെടുക്കാനും സംസാരിക്കാനും താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. അല്ലാത്തവര്‍ക്ക് പുറത്ത് നില്‍ക്കാം എന്നതാണ് പ്രത്യേകത.

സാധാരണ വോയ്‌സ് കോള്‍ ചെയ്യുമ്പോള്‍ അംഗങ്ങള്‍ക്കെല്ലാവര്‍ക്കും ഫോണ്‍ റിങ് ചെയ്യും. എന്നാല്‍ വോയ്‌സ് ചാറ്റ് ആരംഭിക്കുമ്പോള്‍ ഒരു പുഷ് നോട്ടിഫിക്കേഷന്‍ മാത്രമാണ് ഫോണുകളില്‍ കാണിക്കുക. വോയ്‌സ് ചാറ്റില്‍ പങ്കെടുത്തുകൊണ്ടു തന്നെ മറ്റ് വാട്‌സാപ്പ് ചാറ്റുകള്‍ ഉപയോഗിക്കാനാവും. ചാറ്റില്‍ പങ്കെടുക്കാതെ തന്നെ ആരെല്ലാം ചാറ്റില്‍ പങ്കെടുക്കുന്നുണ്ടെന്ന് കാണാനും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സാധിക്കും.

വോയ്‌സ് ചാറ്റ് ആരംഭിക്കുമ്പോള്‍ ചെറിയൊരു ബാനറായി വാട്‌സാപ്പിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങള്‍ കാണാം. 33 മുതല്‍ 128 ആളുകള്‍ വരെയുള്ള വലിയ ഗ്രൂപ്പുകളിലാണ് വോയ്‌സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...