കോടതിമുറിയില്‍ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ബെഞ്ച് ക്ലാര്‍ക്കിന് 23 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും. മറ്റൂര്‍ അച്ചാണ്ടി വീട്ടില്‍ മാര്‍ട്ടിനെ (53) യാണ് കേസിൽ പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതി രണ്ട് ജഡ്ജി വി. ജ്യോതി ശിക്ഷിച്ചത്.
കോടതിയിലെ താത്കാലിക ജീവക്കാരിക്ക് എതിരെയാണ് കോടതിക്ക് അകത്ത് തന്നെ അതിക്രമം നടന്നത്. കോടതി ഹാളിലും ബാത്ത് റൂമിലുമായി 2016 ഫെബ്രുവരി 10 മുതല്‍ മേയ് 24 വരെയുള്ള കാലത്തായിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം. കോടതിയിൽ ആളൊഴിഞ്ഞ നേരത്തായിരുന്നു പരാതിക്കി ഇടയാക്കിയ അതിക്രമങ്ങൾ.
പീഡനത്തിന് ഇരയായ യുവതി മാനസികമായി തകർന്നു. തുടർന്ന് ഭർത്താവിനോട് പീഡനാനുഭവം തുറന്നു പറഞ്ഞു. ഇവരെ കൌൺസലിങ്ങിന് വിധേയമാക്കി. മാനസിക നില നേരയായതിന് പിന്നാലെയാണ് പരാതി നൽകിയത്.
യുവതിയുടെ പരാതിയില്‍ ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ടി.ജി. വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഇതിന് പിന്നാലെ വകുപ്പുതല അന്വേഷണവും നടന്നു. തുടർന്ന് മാര്‍ട്ടിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ശ്രീറാം ഭരതന്‍ ഹാജരായി.


