വനിതാ ലോകകപ്പിൽ ജപ്പാനും സ്പെയിനും പ്രീക്വാർട്ടറിൽ

വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ച് ജപ്പാനും സ്‌പെയ്‌നും . ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ കോസ്റ്ററീക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ജപ്പാന്‍ കുതിപ്പ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായാണ് അവർ നോക്കൗട്ട് ഉറപ്പിച്ചത്.

ഗ്രൂപ്പ് സിയിൽ നിന്നും സാംബിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് രണ്ട് കളികളില്‍ നിന്ന് ആറ് പോയന്റുമായാണ് സ്‌പെയ്‌നിന്റെ നോക്കൗട്ട് പ്രവേശനം. സ്‌പെയ്ന്‍ ആദ്യ മത്സരത്തില്‍ കോസ്റ്ററീക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിര്‍ണയിക്കാന്‍ തിങ്കളാഴ്ച നടക്കുന്ന സ്‌പെയ്ന്‍ – ജപ്പാന്‍ മത്സരം വരെ കാത്തിരിക്കണം.

ആദ്യ മത്സരത്തില്‍ സാംബിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ജപ്പാന്‍ രണ്ടാം മത്സരത്തിലെ ജയത്തോടെ നോക്കൗട്ട് ഉറപ്പിക്കുകയായിരുന്നു. 25-ാം മിനിറ്റില്‍ ഹികാരു നൊമോട്ടോയും 27-ാം മിനിറ്റില്‍ ഓബ ഫുജിനോയുമാണ് ജപ്പാനുവേണ്ടി സ്‌കോര്‍ ചെയ്തത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...