Friday, February 20, 2026

ഗ്യാലറിയിൽ നിന്നും ചിത്രം എടുത്ത് നേരിട്ട് സ്റ്റിക്കറാക്കി മാറ്റാവുന്ന ഫീച്ചറുമായി വാട്‌സാപ്പ്

വാട്‌സാപ്പിൽ സ്റ്റിക്കറുകൾ സ്വയം നിർമ്മിച്ച് അയക്കാവുന്ന സംവിധാനം അവതരിപ്പിച്ചു. മെസേജിങ് അനുഭവം മികച്ചതാക്കുന്നതിനായി പുതിയ ചവടുവെപ്പാണ്.

ഐഒഎസ് വേര്‍ഷനില്‍ ഇങ്ങനെ സ്റ്റിക്കറുകള്‍ നിര്‍മിക്കാനും എഡിറ്റ് ചെയ്യാനും അയക്കാനും സാധിക്കുന്ന ഫീച്ചര്‍ വ്യാഴാഴ്ച നിലവിൽ വന്നു കഴിഞ്ഞു. ആപ്ലിക്കേഷനില്‍ നിന്ന് പുറത്ത് പോവാതെ തന്നെ സ്റ്റിക്കറുകള്‍ നിര്‍മിച്ച് പങ്കുവെക്കാന്‍ ഇതുവഴി സാധിക്കും.

ചാറ്റുകളെ കുടുതല്‍ രസകരമാക്കി മാറ്റാന്‍ സഹായിക്കുന്നതാണ് ഇത്. വാട്‌സാപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറില്‍ ഫോണിലുള്ള ചിത്രങ്ങളെ സ്റ്റിക്കറുകളാക്കി മാറ്റാനാവും.

ഓട്ടോ ക്രോപ്പ് ചെയ്യാനും സ്റ്റിക്കറുകളില്‍ ടെക്സ്റ്റുകള്‍ ചേര്‍ക്കാനും വരയ്ക്കാനുമെല്ലാം കഴിയും. ഇങ്ങനെ നിര്‍മിച്ച് അയക്കുന്ന സ്റ്റിക്കറുകള്‍ സ്റ്റിക്കര്‍ ട്രേയില്‍ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടും. ഇത് പിന്നീട് എപ്പോള്‍ വേണമെങ്കിലും പങ്കുവെക്കാം.

വാട്‌സാപ്പ് വെബ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ നേരത്തെ തന്നെ ലഭ്യമാണ്. വരും ദിവസങ്ങളില്‍ ഐഒഎസ് 17 ന് ശേഷമുള്ള ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാവും. ഇതിന് പഴയ പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളില്‍ സ്റ്റിക്കര്‍ എഡിറ്റ് ചെയ്യാനാവുമെങ്കിലും പുതിയത് നിര്‍മിക്കാനാവില്ല.

സ്റ്റിക്കര്‍ നിര്‍മിക്കാം

  • ചാറ്റ് തുറന്ന് താഴെ ടെക്സ്റ്റ് ബോക്‌സിന് വലത് വശത്തുള്ള സ്റ്റിക്കര്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക.
  • ‘ക്രിയേറഖ്‌റ് സ്റ്റിക്കര്‍’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഗാലറിയില്‍ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക
  • ശേഷം തുറന്നുവരുന്ന എഡിറ്റിങ് ടൂളില്‍ ചിത്രം ആവശ്യാനുസരണം ക്രോപ്പ് ചെയ്ത് ടെക്സ്റ്റും മറ്റ് സ്റ്റിക്കറുകളും ചേര്‍ക്കാം.
  • ശേഷം സെന്റ് ബട്ടന്‍ ടാപ്പ് ചെയ്താല്‍ സ്റ്റിക്കര്‍ അയക്കാം.

എഡിറ്റ് ചെയ്യാം

  • സ്റ്റിക്കര്‍ ട്രേയില്‍ നിന്ന് എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്റ്റിക്കറില്‍ ലോങ് പ്രസ് ചെയ്യുക.
  • ‘ എഡിറ്റ് സ്റ്റിക്കര്‍’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • ശേഷം സ്റ്റിക്കറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം
  • ശേഷം സെന്റ് ബട്ടന്‍ ടാപ്പ് ചെയ്യുക

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...