അംബേദ്കർ സ്മരണയിൽ ഇന്ന് ദേശീയ ജലദിനം

ഇന്ന് ദേശീയ ജലദിനം. ഡോ. ബി ആർ അംബേദ്കറുടെ ജൻമദിനമാണ് രാജ്യത്ത് ജലദിനമായി ആചരിക്കുന്നത്. ( National Water Day April 14 )

ജലവിഭവ വികസനത്തിന് ഡോ ബി ആർ അംബേദ്കർ നൽകിയ സംഭാവന പരിഗണിച്ചാണ് ഏപ്രിൽ 14 ദേശീയ ജലദിനമായി ആചരിക്കാൻ 2016 ലെ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. അമൂല്യമായ ജലസ്രോതസുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അംബേദ്കറുടെ ജൻമദിനത്തിൽ ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ആശയം.

ഭരണഘടന രൂപീകരിക്കുന്നതിൽ മാത്രമായിരുന്നില്ല അംബേദ്കറുടെ പങ്ക്. രാജ്യത്തെ ജലസ്രോതസുകൾ കൈകാര്യം ചെയ്യുന്നതിലെ അഖിലേന്ത്യാ നയം രൂപീകരിക്കുന്നതിലും അംബേദ്കർ മുഖ്യപങ്ക് വഹിച്ചു.ദാമോദർവാലി. ഹിരാകുഡ് ഉൾപ്പെടെയുള്ള പദ്ധതികളുടെ മുഖ്യആസൂത്രകൻ കൂടിയായിരുന്നു അംബേദ്കർ. രാജ്യത്തെ ജലസ്രോതസുകൾ ഏല്ലാവർക്കും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് 1942- 46 കാലഘട്ടത്തിൽ ഒരു പുതിയ ജല- വൈദ്യുതി നയം വികസിപ്പിക്കുന്നതിൽ അംബേദ്കറുടെ സംഭാവന അമൂല്യമാണ്. എല്ലാ വർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിച്ചുവരുന്നു. ഇക്കുറി ജല, ശുചിത്വ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിലാണ് ലോകജലദിനാചരണം ശ്രദ്ധ കേന്ദ്രീകരിച്ചത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...