ലോക്സഭയില്‍ നിന്ന് പുറത്താക്കിയ ശേഷവും അദാനി-മോദി ബന്ധത്തിലെ കാണാ ചരടുകളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജീവിത കാലം മുഴുവന്‍ അയോഗ്യനാക്കിയാലും മോദിയും അദാനിയും തമ്മിലുള്ള ദുരൂഹ ബന്ധം ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് രാഹുല്‍ അവർത്തിച്ചു.
അദാനിയുടെ ഷെല്‍ കമ്പനികള്‍ക്ക് ലഭിച്ച 20,000 കോടി രൂപ ആരുടേതാണെന്നതാണ് രാഹുൽ ചോദിച്ചു. ഇത് ഉന്നയിക്കുന്നതിൽ വളരെ ലളിതമായ ചോദ്യമാണ്, ഭീഷണികളെയോ അയോഗ്യതകളെയോ ജയില്‍ ശിക്ഷകളെയോ ഭയപ്പെട്ട് മാറ്റി വെക്കില്ല – രാഹുൽ പറഞ്ഞു.
ഇന്ത്യയിലെ ജനാധിപത്യത്തിനായി താന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും പോരാടുകയും ചെയ്യും. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് പോയ 20,000 കോടി രൂപ ആരുടേതാണ്. ഈ ഭീഷണികളെയോ അയോഗ്യതകളെയോ ജയില്‍ ശിക്ഷകളെയോ താന്‍ ഭയപ്പെടുന്നില്ല. സത്യമല്ലാതെ മറ്റൊന്നിലും എനിക്ക് താല്പര്യമില്ല. താന്‍ സത്യം മാത്രമേ സംസാരിക്കൂ, ഇത് എന്റെ ജോലിയാണ്. തന്നെ അയോഗ്യനാക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്താലും താന്‍ അത് തുടര്‍ന്നു കൊണ്ടേയിരിക്കും. ‘ഈ രാജ്യം എനിക്ക് എല്ലാം തന്നു, അതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്’, രാഹുല്‍ പത്ര സമ്മേളനത്തിൽ പറഞ്ഞു.
അദാനിയെക്കുറിച്ചുള്ള തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നുവെന്നു. ആദ്യ പ്രസംഗത്തില്‍ മോദിയുടെ കണ്ണുകളില്‍ ഭയം കണ്ടു. അതുകൊണ്ടാണ് ആദ്യമുണ്ടായ പതര്‍ച്ചയും പിന്നീടുള്ള അയോഗ്യതയുമെയെന്നും രാഹുല്‍ തുറന്നടിച്ചു.


