പത്തുവര്‍ഷം കഴിഞ്ഞ ആധാറിന്റെ രേഖകള്‍ നിര്‍ബന്ധമായി പുതുക്കേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ആധാര്‍ച്ചട്ടങ്ങളില്‍ കേന്ദ്രം കഴിഞ്ഞദിവസം ഏര്‍പ്പെടുത്തിയ ഭേദഗതിയെക്കുറിച്ച് പത്രവാർത്തകൾ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെയാണ് ഐ.ടി. മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയത്.
സര്‍ക്കാരിന്റെ വിവിധ പദ്ധതികളും സേവനങ്ങളും ലഭിക്കാന്‍ ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നുണ്ട്. പത്തുവര്‍ഷം കഴിഞ്ഞ ആധാര്‍ കാര്‍ഡുകള്‍ പുതുക്കാന്‍ https://uidai.gov.in/en/ എന്ന വെബ്സൈറ്റില്‍ അപ്ഡേറ്റ് ആധാര്‍ എന്ന പുതിയ ഫീച്ചറും തുറന്നിട്ടുണ്ട്. ഇത് ആവശ്യമുള്ളവർക്ക് പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾ ചേർത്താനും പുതുക്കാനും ഇത് പ്രയോജനപ്പെടും


