ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകള്‍ കെ. ഉമ മഹേശ്വരി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മാസങ്ങളായി ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ ഭാര്യാ സഹോദരിയുമാണിവർ.
ഹൈദരാബാദ് ജൂബിലി ഹില്‍സിലെ വസതിയിലാണ് ഉമ മഹേശ്വരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളും മരുമകനും കിടപ്പുമുറിയുടെ വാതിൽ തകർത്തുനോക്കിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഉമയെ കണ്ടെത്തുന്നത്. പോലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
57 കാരിയായ ഇവർ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഉമ മഹേശ്വരി വിഷാദത്തിലായിരുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് വിശദമാക്കി.


