തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് മറകെട്ടി തിരിച്ച് ലിംഗസമത്വ ക്ലാസ് എടുത്തത് വിവാദത്തിൽ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ വെള്ളത്തുണി കൊണ്ട് മറകെട്ടി വേർതിരിച്ച് ക്ലാസ്സെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഉയർത്തി കാട്ടി.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ജൂലൈ ആറിന് മുജാഹിദ് വിസ്ഡം എന്ന സംഘടനയാണ് പരിപാടി നടത്തിയത്. ലൈംഗിക ന്യൂനപക്ഷവും പ്രശ്നങ്ങളും- ഇസ്ലാമിക കാഴ്ചപാട് എന്ന വിഷയത്തിലായിരുന്നു ക്ലാസ്. മറകെട്ടി തിരിച്ച് ആണ കുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചായിരുന്നു ജെൻഡർ ഇക്വാലിറ്റി ക്ലാസ്.
തേസമയം, പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയനും പരിപാടിയെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ്. എന്നാൽ സാമൂഹ്യ വിരുദ്ധമായ നിലയിൽ പ്രാകൃതമായി മറ കെട്ടിയ ക്ലാസ് എങ്ങിനെ നടന്നു എന്നതിന് വിശദീകരണമില്ല.
പ്രശ്നം വിവാദത്തിലായതോടെ പരിപാടി കോളേജ് യൂണിയന് സംഘടിപ്പിച്ചതോ കോളേജിനുള്ളില്‍ നടന്നതോ അല്ലെന്ന് പരിപാടിയുടെ സംഘാടകരും വിശദീകരിച്ചു. കോളേജിന് പുറത്ത് സ്വകാര്യ സ്ഥലത്താണ് പരിപാടി നടന്നത്, അവിടെ സ്ഥിരമായി മതപഠന – ഖുര്‍ആന്‍ ക്ലാസുകള്‍ സംഘടിപ്പിക്കപ്പെടാറുണ്ട് എന്നാണ് അവകാശ വാദം.


