നാസയുടെ ചന്ദ്രദൗത്യം ‘ആര്‍ട്ടെമിസ് വിക്ഷേപണം സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച വിക്ഷേപിക്കും. ഓഗസ്റ്റ് 29-ന് നടത്താനിരുന്ന വിക്ഷേപണം പ്രധാന എഞ്ചിനിലെ തകരാറിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
ശനിയാഴ്ച വിക്ഷേപണത്തിന് അനുയോജ്യമായ കാലാവസ്ഥയുണ്ടാകാന്‍ 40% സാധ്യതയേ ഉള്ളൂ എന്നാണ് പ്രവചനം. ഇത് തടസ്സമായില്ലെങ്കിൽ കൌണ്ട് ഡൌൺ തുടങ്ങും. അതല്ലെങ്കിൽ അടുത്ത ദിവസങ്ങളിലേക്ക് മാറും.
വിശദമായ പരിശോധനകള്‍ക്കും അറ്റകുറ്റപണികള്‍ക്കുമായി തിരിച്ച് നിര്‍മാണ ശാലയിലേക്കുതന്നെ കൊണ്ടുപോകാതെ 32 നില ഉയരമുള്ള വിക്ഷേപണ വാഹനമായ സ്പേസ് ലോഞ്ച് സിസ്റ്റവും ഓറിയോണ്‍ പേടകവും ലോഞ്ച് പാഡില്‍ തന്നെ നിലനിര്‍ത്താനാണ് തീരുമാനം.
പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നടന്നാല്‍, ശനിയാഴ്ച ഉച്ചയ്ക്ക് 2.17-ന് ഓറിയോണ്‍ പേടകത്തിന്റെ വിക്ഷേപണം നടക്കും. ആറാഴ്ച നീണ്ടുനില്‍ക്കുന്ന ദൗത്യമാവും ഇത്. തിരികെ ഭൂമിയിൽ എത്തുന്ന മാതൃകയിലാണ് പ്രവർത്തനം. മനുഷ്യരെ ചന്ദ്രനിലെത്തിച്ച് തിരികെ കൊണ്ടു വരുന്നതാണ് പരീക്ഷിക്കുന്നത്


