ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോ വിമാനത്തില്‍ നിന്നിറങ്ങാനും കയറാനും ത്രീ പോയിന്റ് സൗകര്യം ഏർപ്പെടുത്തുന്നു. സാധാരണഗതിയിൽ യാത്രക്കാര്‍ക്ക് ഇറങ്ങാനായി രണ്ട് റാമ്പുകളാണ് വിമാനങ്ങളില്‍ ഉള്ളത്. ഇനി മുതല്‍ മൂന്ന് റാമ്പുകൾ ഉണ്ടാകും.അധികം സമയം പാഴാക്കാതെ ഇനിമുതൽ എളുപ്പത്തിൽ പുറത്തെത്താൻ സാധിക്കും
യാത്രക്കാർക്കായി മൂന്നാമത്തെ റാമ്പ് ഉടൻ തന്നെ സജ്ജീകരിക്കുമെന്ന് ഇൻഡിഗോ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് രാംദാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിമാനത്തില്‍ നിന്ന് പുറത്തെത്താന്‍ വേണ്ടിവരുന്നത് 13-14 മിനിട്ടാണ്. ഇനി മുതൽ 7-8 മിനിട്ടിനുള്ളിൽ പുറത്തെത്താമെന്നതാണ് മൂന്നു വഴികളുടെ പ്രത്യേകത


