ഇന്ത്യൻ നേതാക്കളെ വധിക്കാനെത്തിയ ഐ എസ് ഭീകരൻ റഷ്യയിൽ പിടിയിൽ

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരിലൊരാളെ വധിക്കാന്‍ പദ്ധതിയിട്ട് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഐ.എസ്. ചാവേര്‍ റഷ്യയില്‍ അറസ്റ്റില്‍. മധ്യേഷ്യന്‍ പൗരനാണ് അറസ്റ്റിലായതെന്ന് റഷ്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി.) അറിയിച്ചു. മറ്റു വിവരങ്ങള്‍ പുറത്തുവിട്ടില്ല.

തുര്‍ക്കിയില്‍ കഴിയുമ്പോള്‍ ഇക്കൊല്ലം ഏപ്രിലിനും ജൂണിനുമിടയിലാണ് ഇയാള്‍ ഐ.എസില്‍ ചേര്‍ന്നത്. ടെലിഗ്രാം സന്ദേശങ്ങളും ഐ.എസ്. പ്രതിനിധികളുമായി തുര്‍ക്കി തലസ്ഥാനമായ ഈസ്താംബുളില്‍ നടത്തിയ കൂടിക്കാഴ്ചകളുമാണ് ഇയാളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചതെന്ന് റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസസിന്റെ സെന്റര്‍ ഫോര്‍ പബ്ലിക് റിലേഷന്‍സ് (സി.പി.ആര്‍.) അറിയിപ്പിൽ പറയുന്നു ചാവേറാക്രമണത്തിനുള്ള പരിശീലനം കഴിഞ്ഞ് റഷ്യവഴി ഇന്ത്യയിലേക്കുവരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

പ്രവാചകവിരുദ്ധപരാമര്‍ശത്തിന്റെപേരില്‍ ഇന്ത്യയുടെ ഭരണരംഗത്തെ ഒരംഗത്തെ വധിക്കാനായിരുന്നു യാത്രയെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി സി.പി.ആര്‍. പറഞ്ഞു. സി.പി.ആര്‍. പുറത്തുവിട്ട ചോദ്യംചെയ്യല്‍ വീഡിയോയില്‍ ഇക്കാര്യങ്ങള്‍ ഇയാള്‍ പറയുന്നുണ്ട്.

പ്രവാചകനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതിന് ബി.ജെ.പി. വക്താവ് നൂപുര്‍ ശര്‍മയെയും പാര്‍ട്ടി ഡല്‍ഹിഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന നവീന്‍ കുമാര്‍ ജിന്‍ഡലിനെയും ജൂണില് പദവിയിൽ നിന്നു മാറ്റിയിരുന്നു

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...