ഡോളര്‍ വിനിമയത്തില്‍ രൂപയ്ക്ക് വന്‍വീഴ്ച. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 82 രൂപ 33 പൈസയിലെത്തി. അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയതോടെയാണ് വൻ വീഴ്ചയാണ് നേരിടുന്നത്. നടപടികൾ ഒന്നും ഫലപ്രദമാവാത്ത അവസ്ഥയാണ്
യു എസ് ഡോളറിനെതിരെ 0.41 ശതമാനം മൂല്യമാണ് ഇന്ത്യര് രൂപയ്ക്ക് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 81.88 എന്ന നിലയിലായിരുന്നു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയ മൂല്യനിരക്കാണ് ഇന്ത്യൻ രൂപ ഇപ്പോൾ നേരിടുന്നത്.
ഇതിനെതിരായ നടപടിയിൽ റിപ്പോ നിരക്ക് വർധിപ്പിച്ചും മറ്റും തന്ത്രങ്ങൾ പ്രയോഗിച്ചിരുന്നു. എന്നാൽ ഇത് ജനങ്ങളുടെ മേൽ വീണ്ടും ഭാരം അടിച്ചേൽപ്പിക്കുന്ന സാഹചര്യമാണ്.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരിക്കയാണ്. എണ്ണവില ഇനിയും ഉയര്‍ന്നാല്‍ രൂപ വീണ്ടും ദുര്‍ബലമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.


