ഗ്രൂപ്പ് ബിയിലെ ആദ്യപോരാട്ടത്തില്‍ താരസമ്പന്നമായ ഇംഗ്ലണ്ടും ഏഷ്യന്‍ ശക്തികളായ ഇറാനും വൈകീട്ട് 6.30-ന് മുഖാമുഖം വരും. മറ്റൊരു മത്സരത്തില്‍ അമേരിക്കയും വെയ്ല്‍സും രാത്രി 12.30-ന് ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ സെനഗലും നെതര്‍ലന്‍ഡ്‌സും ഏറ്റുമുട്ടും. രാത്രി 9.30നാണ് മത്സരം.


