ഉദയ്പൂരില്‍ തയ്യല്‍ക്കടക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ദേശീയ നേതാക്കള്‍. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും തീക്ഷ്ണമായ അന്തരീക്ഷം അവസാനിപ്പിക്കണം. എല്ലാവരും ഒരുമിച്ച് നിന്ന് വിദ്വേഷത്തെ പരാജയപ്പെടുത്തണം- രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു
സീതാറാം യെച്ചൂരി
‘ഉദയ്പൂരിലെ ദാരുണമായ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും തീക്ഷ്ണമായ അന്തരീക്ഷം നമ്മുടെ സാമൂഹത്തെ മനുഷ്യത്വരഹിതമാക്കുകയാണ്. ഇത് അവസാനിപ്പിക്കണം. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണം’. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വറ്ററില്‍ കുറിച്ചു.
രാഹുൽ ഗാന്ധി
ഉദയ്പൂര്‍ കൊലപാതകം ഞെട്ടിക്കുന്നതാണ്. മതത്തിന്റെ പേരിലുള്ള ക്രൂരത വച്ചുപൊറുപ്പിക്കാനാവില്ല. ഈ ക്രൂരതയുടെ പേരില്‍ ഭീകരത പടര്‍ത്തുന്നവരെ ശിക്ഷിക്കണം. എല്ലാവരും ഒരുമിച്ച് നിന്ന് വിദ്വേഷത്തെ പരാജയപ്പെടുത്തണം. ദയവായി സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു.


