ഉദയ്പുരില്‍ തയ്യല്‍ കടക്കാരനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് പാർട്ടി ബന്ധമുണ്ടെന്ന ആരോപണം ബിജെപി തള്ളി.
‘രണ്ട് പ്രതികളുമായും ഞങ്ങള്‍ക്ക് ബന്ധമില്ല’ രാജസ്ഥാന് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സാദിഖ് ഖാന് പറഞ്ഞു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയമാണ് കൊലപാതകമെന്നും അദ്ദേഹം വ്യക്തമാക്കി.
കനയ്യലാലിന്റെ കൊലപാതകത്തില്‍ പ്രതികളായ മുഹമ്മദ് ഗൗസും റിയാസ് അട്ടാരിയും ന്യൂനപക്ഷ മോര്‍ച്ചയുമായി ബന്ധപ്പെട്ടിരുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിയാസ് അട്ടാരിയും ന്യൂനപക്ഷ മോര്‍ച്ചയിലെ നേതാക്കളും ഒരുമിച്ച് നില്ക്കുന്ന ചില പഴയ ചിത്രങ്ങളും വെളിച്ചത്തായി.
കോണ്‍ഗ്രസ് ഈ ആരോപണങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷ മോര്‍ച്ച വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.


