Friday, February 20, 2026

എയർപോർട്ട് അതോറിറ്റിയിൽ 156 ഒഴിവ്, കേരള റീജിയണിലും അവസരം

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ/സീനിയർ അസിസ്റ്റന്റിന്റെ 156 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളം ഉൾപ്പെടെയുള്ള സതേൺ മേഖലയിലാണ് ഒഴിവുകൾ.

ഫയർ സർവീസ്, ഓഫീസ് എന്നീ വിഭാഗങ്ങളിലായി ജൂനിയർ അസിസ്റ്റന്റിന്റെ 142 ഒഴിവുകളാണുള്ളത്.

അക്കൗണ്ട്സ്, ഒഫീഷ്യൽ ലാംഗ്വേജ് വിഭാഗങ്ങളിലായി സീനിയർ അസിസ്റ്റന്റിന്റെ 14 ഒഴിവുകളുമുണ്ട്.

കൊച്ചിയും പരീക്ഷാ കേന്ദ്രമാണ്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാവും

ജൂനിയർ അസിസ്റ്റന്റ് (ഫയർ): ഒഴിവ്- 132. യോഗ്യത- പത്താംക്ലാസ് വിജയവും മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഫയർ എന്നിവയിലൊന്നിൽ 50 ശതമാനം മാർക്കോടെയുള്ള ത്രിവത്സര റെഗുലർ ഡിപ്ലോമയും. അല്ലെങ്കിൽ റെഗുലറായി നേടിയ, 50 ശതമാനം മാർക്കോടെയുള്ള പന്ത്രണ്ടാംക്ലാസ് വിജയം. ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസോ കുറഞ്ഞത് ഒരുവർഷംമുമ്പ്‌ നേടിയ മീഡിയം ഹെവി വെഹിക്കിൾ ലൈസൻസോ കുറഞ്ഞത് രണ്ടുവർഷംമുമ്പ്‌ നേടിയ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസോ ഉണ്ടായിരിക്കണം.

ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്): ഒഴിവ്- 10. യോഗ്യത- ബിരുദവും മിനിറ്റിൽ 30 ഇംഗ്ലീഷ് വാക്ക്/25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യതയും ആവശ്യമാണ്. വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിക്കുക

കൂടുതൽ വിവരങ്ങൾക്ക്: www.aai.aero

സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): ഒഴിവ്- 13. യോഗ്യത- ബിരുദവും (ബി.കോം.കാർക്ക് മുൻഗണന) 3-6 മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ ട്രെയിനിങ് കോഴ്സും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

സീനിയർ അസിസ്റ്റന്റ് (ഒഫീഷ്യൽ ലാംഗ്വേജ്): ഒഴിവ്- 1. യോഗ്യത- ഹിന്ദി, ഇംഗ്ലീഷ് എന്നിവ പ്രധാനവിഷയമോ നിർബന്ധിതവിഷയമോ മാധ്യമമായോ ആയി ബിരുദവും ബിരുദാനന്തരബിരുദവും നേടിയവർ. ഹിന്ദി ടൈപ്പിങ് അറിയാവുന്നവർക്ക് മുൻഗണന ലഭിക്കും. ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.

ശമ്പളം: ജൂനിയർ അസിസ്റ്റന്റിന് 31,000-92,000 രൂപയും സീനിയർ അസിസ്റ്റന്റിന് 36,000-1,10,000 രൂപയും.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...